Pages

Wednesday, December 19, 2012

ശ്വാസകോശ അസുഖങ്ങള്‍ക് ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം എന്ന് പഠനം.

http://img.webmd.com/dtmcms/live/webmd/consumer_assets/site_images/rich_media_quiz/topic/rmq_relieve_cough/rmq_relieve_cough_12_all_of_the_above_answer.jpg

വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ജലദോഷവും ചുമയും പനിയും പിടിപെടാത്ത ആളുകള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാവാന്‍ ഇടയില്ല. നാം ഡോക്ടറെ സമീപിക്കുമ്പോള്‍ നമുക്ക് നിര്‍ബന്ധമായും ഒരു ആന്റിബയോട്ടിക് നിര്‍ദേശിക്കാറുണ്ട്( ഏറ്റവും കൂടുതല്‍ നല്‍കപ്പെടുന്ന മരുന്ന് Amoxicillin ആണ്). എന്നാല്‍ ഈ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അനാവശ്യമാണ് എന്നും ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നവയാണ് എന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം മരുന്നുകള്‍, ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും, വയറിളക്കതിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം. ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം മറ്റൊരു അത്യാവശ്യ ഘട്ടത്തില്‍ ഈ മരുന്നുകള്‍ പിന്നീട് ശരീരത്തില്‍ ഫലിക്കാതെ വരുകയും ചെയ്യുന്നു. (Drug Resistance). പലപ്പോഴും ഡോക്ടര്‍മാര്‍ പറയാറുള്ളത് പോലെ 'ആന്റിബയോട്ടിക് കഴിച്ചാല്‍ ചുമയും പനിയും  ഒരാഴ്ച കൊണ്ട് പെട്ടെന്ന് സുഖമാകും; അല്ലെങ്കില്‍ ഏഴു ദിവസം എടുക്കും' എന്നുള്ളത് ശരിവെക്കും വിധമാണ് പഠനങ്ങള്‍ പറയുന്നത്.

University of Southampton ലെ Prof Paul Little ന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളില്‍ ആയി നടത്തിയ പഠനത്തിലാണ് ചുമക്കും ശ്വാസകോശ അനുബാധക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന  Amoxicillin ന്റെ ഉപയോഗം അനാവശ്യമാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. ആന്റിബയോട്ടിക് കഴിച്ചവര്കും പകരമായി മരുന്നുകള്‍ ഒന്നും ഇല്ലാത്ത പഞ്ചസാര ഗുളിക കുടിച്ചവര്കും (Placebo Control) ഒരേ സമയത്ത് അസുഖം ഭേദമായി. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കാത്ത രോഗികളില്‍ ആന്റിബയോട്ടിക് ആവശ്യമില്ലാതെ തന്നെ ചുമയും ശ്വാസകോശ  അണുബാധയും (LRTI) സ്വമേധയാ സുഖപ്പെടും എന്നാണ് ഈ പഠനം തെളിയിച്ചത്.

ശ്വാസകോശ അസുഖങ്ങളുടെ ഒരു പ്രധാന കാരണം വൈറല്‍ അണുബാധയാണ്. ഇത് 6-7 ദിവസങ്ങല്കുള്ളില്‍ സ്വമേധയാ സുഖപ്പെടുന്നതുമാണ്. നല്ല വിശ്രമവും, പനി ഉണ്ടെങ്കില്‍ പാരാസിറ്റാമോളും ചുമക്കുള്ള മരുന്നും മാത്രമാണ് ഇതിന്റെ ചികിത്സക്ക് ആവശ്യം. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കെണ്ടതുള്ളൂ എന്നും പഠനം നിര്‍ദേശിക്കുന്നു.യുവാകളില്‍ മാത്രമല്ല അറുപതു വയസ്സിനു മുകളില്‍ ഉള്ളവര്കും ആന്റിബയോട്ടിക് ഉപയോഗം അനാവശ്യമാണ് എന്നും പഠനത്തില്‍ പറയുന്നു. The Lancet Infectious Diseases എന്ന ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുറിപ്പ്: അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറെ കാണിച്ചു നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക; സ്വയം ചികിത്സ അപകടങ്ങള്‍ വരുത്തി വെച്ചേക്കാം! നമ്മളില്‍ നല്ലൊരു വിഭാഗം സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നവരാണ്‌. അത് ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും (drug resistance), വയറിളക്കതിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം.

Amoxicillin for acute lower-respiratory-tract infection in primary care when pneumonia is not suspected: a 12-country, randomised, placebo-controlled trial
The Lancet Infectious Diseases - 19 December 2012
DOI: 10.1016/S1473-3099(12)70300-6

പ്രമേഹം, ഒരു ‘നിശബ്ദ കൊലയാളി’




നമ്മുടെ കൊച്ചു കേരളം ജനസംഖ്യാനുപാതികമായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ള പ്രദേശമാണ് (20%). ഇന്ത്യ ‘ലോകത്തിലെ പ്രമേഹ ഹബ് ‘ (Global Diabetic Hub) എന്നറിയപ്പെടുന്നു. കാരണം ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ള  രാജ്യം. ( 6.24 കോടി).   അതായത് ഇന്ത്യയില്‍ 100 പേരില്‍ ഏകദേശം 5 പേര്‍ക്ക് പ്രമേഹം ഉണ്ട്.  കൊച്ചു കേരളത്തില്‍ 100 ഇല്‍ 20 പേരും പ്രമേഹ രോഗികളാണ്. അതില്‍ പകുതിയോളം പേര്‍ക്ക് തങ്ങള്‍ക് പ്രമേഹം ഉണ്ട് എന്നറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും അവസാന ഘട്ടത്തില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദൂഷ്യ ഫലങ്ങള്‍ വന്നതിനു ശേഷം മാത്രമാണ് അവര്ക് പ്രമേഹം ഉള്ളതായി അറിയുക. പക്ഷെ നഷ്ട്ടപ്പെട്ട ആരോഗ്യവും കാഴ്ചശക്തിയും ഒന്നും പിന്നീട് തിരിച്ചെടുക്കാന്‍ സാധ്യമല്ല! അതുകൊണ്ട് തന്നെ പ്രമേഹത്തെ (രക്ത സമ്മര്ധത്തെയും) ‘സയലന്റ് കില്ലര്‍’ എന്ന് വിളിക്കെപ്പെടുന്നു.

എന്താണ് പ്രമേഹം?:
പ്രമേഹം (Diabetes Mellitus)എന്നത് ഇന്‍സുലിന്റെ കുറവ് കൊണ്ടോ അല്ലെങ്കില്‍ ഉള്ള ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടോ (insulin resistance) ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന ഒരു വ്യതിയാനമാണ്. സുഗരിന്റെ അളവ് കൂടുക, ചിലപ്പോള്‍ കുറഞ്ഞു പോകുക,മൂത്രത്തില്‍ ഷുഗര്‍ ഉണ്ടാകുക, കൂടിയ കൊളസ്ട്രോള്‍, ഇപ്പോഴും മൂത്രം ഒഴിക്കുക, എപ്പോഴും ദാഹം അനുഭവപ്പെടുക, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുക, പെട്ടെന്ന് ഭാരം കുറയുക  തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
“Diabetes mellitus is a group of metabolic disorder characterized by Hypo-Hyperglycemia (high or  low blood glucose levels) , glycosuria, hyperlipidemia, polyuria, polyphagia, polydipsia, negative nitrogen balance and sometime ketonemia,   that result from defects in insulin secretion, or defective response of insulin, or both”
പൊതുവേ കരുതപ്പെടുന്നത്  പോലെ പ്രമേഹം ഒരു രോഗമല്ല, പക്ഷെ അനേകം രോഗങ്ങള്‍ക് കാരണമായ  ഉപാപചയ പ്രവര്‍ത്തനത്തിലെ ഒരു വ്യതിയാനമാണ്.

പ്രമേഹം രണ്ടു തരം:
1. Type-I Diabetes (Insulin Dependent DM) :
ഇത് പൊതുവേ കുടികളില്‍ കാണപ്പെടുന്ന പ്രമേഹമാണ്. പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിന്‍ ഉല്‍പാതിപ്പിക്കാതതാണ് പ്രധാന കാരണം. 5-10% മാത്രമേ ഇത്തരം പ്രമേഹം കാണപ്പെടുന്നുള്ളൂ. ഇതിന്റെ പ്രധാന ചികിത്സ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ ആണ്. (വ്യായാമവും മറ്റു നിയന്ത്രണങ്ങളും ബാധകമാണ്)

2. Type-II Diabetes (Non Insulin Dependent DM):
ലോകത്ത് കാണപ്പെടുന്ന 90-95% പ്രമേഹവും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ആഡംബര ജീവിതവും , വ്യായാമക്കുറവും, അമിത ഭാരവും, കൊഴുപ്പിന്റെ അമിത ഉപയോഗവും ആണ് പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് നോര്‍മലോ അല്ലെങ്കില്‍ കൂടുതലോ ആയിരിക്കും. പക്ഷെ കഴുപ്പും അമിത വണ്ണവും കാരണം ഇന്‍സുലിനു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു (Insulin Resistance). ഭക്ഷണ ക്രമീകരണവും വ്യായാമവും ആണ് പ്രധാന ചില്കില്സ. മരുന്ന് കൊണ്ടുള്ള ചികിത്സ ഒരു അനുബന്ധ ചികിത്സയായെ കാണാന്‍ പറ്റൂ. കുറെ വര്‍ഷങ്ങള്‍ക് ശേഷം ചിലപ്പോള്‍ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ വേണ്ടി വന്നേക്കാം.

3. ഗര്‍ഭകാലത്തുള്ള പ്രമേഹം (Gestational DM):
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഷുഗരിന്റെ അളവ് കൂടാറുണ്ട് , 2-5% അമ്മമാരില്‍.  അമിതമായ ഭക്ഷണ രീതിയും ചെറിയ തോതില്‍ പോലും ഉള്ള വ്യായാമത്തിന്റെ അഭാവവും, മാനസിക സങ്കര്ഷവും, പാരമ്പര്യവും ഒക്കെയാണ് പ്രധാന കാരണങ്ങള്‍. പ്രസവം കഴിഞ്ഞാല്‍ ഷുഗര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരും. പ്രസവ സമയത്ത് സിസേറിയന്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇത് കാരണം ഉണ്ടാകാം. ഇങ്ങനെ ജനിക്കുന്ന കുട്ടികല്കും അമ്മയ്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് (20-50%).

4. IGT -Impaired Glucose Tolerance (Pre-Diabetes):
ചില ആളുകളില്‍ തുടക്കത്തില്‍ രക്തത്തിലെ ഷുഗര്‍ സാധാരണ അളവില്‍ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നില്‍ക്കും. ഈ അവസ്ഥയെ Pre-Diabetes or IGT  എന്ന് വിളിക്കുന്നു.(this amount to another 8% of Indian population). ഇത്തരം ആളുകള്‍ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാല്‍ സാധാരണ നിലയിലേക്ക് തിരിച്ചു പോകാന്‍ സുഖമാമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹതിലെക്കുള്ള വഴിയും ഒട്ടും ദൂരെയല്ല!

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങള്‍:
  • കുടവയറും അമിത ഭാരവും
  • വ്യായാമം ഇല്ലായ്മ
  • അമിതമായ കൊഴുപ്പിന്റെയും ഫാസ്റ്റ് ഫുഡിന്റെ  ഉപയോഗം
  • പാരമ്പര്യം
  • പാന്‍ക്രിയാസിന്റെ തകരാറുകള്‍ (Type-I)
  • മാനസിക സങ്കര്‍ഷം (mental stress)
 ഇന്ത്യയിലെ വര്‍ദ്ധിച്ച പ്രമേഹത്തിന്റെ കാരണങ്ങള്‍:
  • ഗര്‍ഭകാലത്തെ പോഷകാഹാരത്തിന്റെ കുറവ് (thrifty phenotype). ഇങ്ങനെയുള്ള കുട്ടികള്‍ പിന്നീട് പ്രമേഹ രോഗികള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.
  • അരി ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം. (പ്രത്യേകിച്ച് കേരളത്തില്‍)
  • മൈദയുടെ അമിതമായ ഉപയോഗം.
  • ഭക്ഷണം സ്റ്റോര്‍ ചെയ്യാനുള്ള ജനിതകമായ  പ്രവണത. ((thrifty Genotype).
  • പെട്ടെന്ന് കൂടി വന്ന സമ്പത്തും അമിത ഭക്ഷണവും (ഈ അടുത്ത കാലത്ത് വരെ തീരെ ഇല്ലായിരുന്നു)
ഇന്ത്യയിലെ മറ്റൊരു എടുത്തു പറയേണ്ട കാര്യം യുവാകളിലും അമിത ഭാരം ഇല്ലാത്തവരും, ഒരു പക്ഷെ ആവശ്യത്തിന്നു പോലും ഭാരം ഇല്ലാത്തവരും ആയ ആളുകളില്‍ കൂടി വരുന്ന പ്രമേഹവും ഹൃദയാഘാതവും ആണ്. 25 വയസ്സ് ഉള്ള ആളുകളില്‍ വരെ പ്രമേഹവും  ഹൃദയാഘാതവും കണ്ടു വരുന്നു. മേല്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ഇതിന്റെയും കാരണങ്ങള്‍ എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങള്‍:
  • ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
  • കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
  • Kidney Failure (would require dialysis in later stage)
  • ലൈംഗിക ശേഷി ഇല്ലായ്മ
  • ഉണങ്ങാതെ പഴുക്കുന്ന മുറിവുകള്‍
  • സ്പര്‍ശന ശേഷി നഷ്ട്ടമാകുന്നു
  • കായിക ശേഷി നഷ്ട്ടപ്പെടുന്നു
സാധാരണ ഷുഗരിന്റെ അളവ്:
Condition 2 hour glucose Fasting glucose HbA1C

mmol/l(mg/dl) mmol/l(mg/dl) %
Normal <7.8 (<140) <6.1 (<110) <6.0
Impaired fasting glycaemia <7.8 (<140) ≥ 6.1(≥110) & <7.0(<126) 6.0–6.4
Impaired glucose tolerance ≥7.8 (≥140) <7.0 (<126) 6.0–6.4
Diabetes mellitus ≥11.1 (≥200) ≥7.0 (≥126) ≥6.5


 പ്രമേഹത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍:
  • നിര്‍ബന്ധമായും വ്യായാമം ചെയ്യുക
  • മിതമായി ഭക്ഷണം കഴിക്കുക
  • ശരീര ഭാരം നിയന്ത്രിക്കുക. ( BMI less than 24)
  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
  • അരി ഭക്ഷണം കുറയ്ക്കുക, ഗോതമ്പ് അടങ്ങിയ ഭക്ഷണം പ്രോത്സാഹിപ്പിക്കുക
  • മൈദ പൂര്‍ണമായും ഉപേക്ഷിക്കുക
  • മാനസിക സങ്കര്‍ഷം നിയന്ത്രിക്കുക (പ്രാര്‍ത്ഥനയും യോഗയും etc)
  • സമയത്തിന് ഭക്ഷണം കഴിക്കുക
  • കഴുപ്പു അടങ്ങിയതും ഫസ്റ്റു ഫുഡും ഉപേക്ഷിക്കുക
  • 30  വയസ്സ് കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ നിര്‍ബന്ധമായി ചെയ്യുക.
  • പുകവലി, മദ്യം, ലഹരി ഉപേക്ഷിക്കുക
  • പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കുക
എല്ലാവര്ക്കും നല്ല ആരോഗ്യം ആശംസിക്കുന്നു!

Read & Share on Ur Facebook Profile: http://boolokam.com/archives/78588#ixzz2FWRTZv00

Sunday, December 9, 2012

'ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്ലിംകളും'





         ഇന്ത്യ, ഭരണ ഘടന അനുസരിച്ച് ഒരു മതേതര -ജനാതിപത്യ രാജ്യമാണ്. സമത്വം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിനു ശേഷം മുസ്ലിംകളില്‍ നല്ലൊരു വിഭാഗം പാകിസ്ഥാനിലേക്ക് കുടിയേറി. വലിയ പണക്കാരും നന്നേ പാവപ്പെട്ടവരും ആയ ഒരു വിഭാഗം ഇന്ത്യയില്‍ തന്നെ അവശേഷിച്ചു. ഭരണഘടന അവര്ക് സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് എന്നും ഒരു ചിറ്റമ്മ നയം സ്വീകരിച്ചു പോന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്ധ്യഭ്യാസപരമായും, രാഷ്ട്രീയമായും അവര്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് തള്ളപ്പെട്ടു. അവര്‍ സമൂഹത്തില്‍ ഒരു രണ്ടാം കിട പൌരന്മാരായി കണക്കാക്കപ്പെട്ടു.പൊതുവേ മതപരമായ വിദ്യഭ്യാസത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുസ്ലിം സമൂഹം മുഖ്യ ധാരയില്‍ നിന്നും പുറത്താക്കപ്പെട്ടു.
                     1992 ഡിസംബര്‍ 6 നു ഇന്ത്യന്‍ മതേതരത്വത്തിന്റെ നെഞ്ചു പിളര്‍ത് കൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മതേതര സമൂഹത്തിന്റെ മനസ്സില്‍ അത് തറച്ചു. അവര്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ആ ദുഃഖം. മുസ്ലിം സമൂഹത്തിനു  ഈ രാജ്യത്ത് അരക്ഷിതാവസ്ഥ തോന്നി. തങ്ങള്‍ എല്ലാവരാലും വഞ്ചിക്കപ്പെട്ടതായി തോന്നി. ഈ രാജ്യത്ത് അവരുടെ നിലനില്പ്പ് തന്നെ ഭീഷണി ആണെന്ന് തോന്നി തുടങ്ങി. കാശ്മീരില്‍ മാത്രം കണ്ടു വന്നിരുന്ന അക്രമവും കൊലയും തീവ്രവാദവും ഇന്ത്യയില്‍ ഒട്ടാകെ പകര്‍ന്നു. ഒരു പാട് വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടു. ശിവസേനയും ബിജെപിയും അടക്കം പല തീവ്ര ഹിന്ദുത്വ പാര്‍ടികളും അവരുടെ പൊളിറ്റിക്കല്‍ നിലനില്പിന്നു വേണ്ടി ഈ വര്‍ഗീയ കലാപങ്ങള്‍ക്  ഇന്ദ്ധനം  ഒഴിച്ച് കൊടുത്തു. അങ്ങിനെ കലങ്ങിയ വെള്ളത്തില്‍ ശരിക്കും മീന്‍ പിടിച്ചു. ഇത് മൂലം ബിജെപിക്ക് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാനും സാധിച്ചു! ഇന്ത്യക്കാര്‍ എന്നുള്ളത്, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ജനത വിഭച്ചിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ബാബറി മസ്ജിദിന്റെ പതനം മതേതര ഇന്ത്യയുടെ ഏറ്റവും വലിയ ഒരു കറുത്ത അദ്ധ്യായമായി ചരിത്രം രേഖപ്പെടുത്തിയത്!


       പരസ്പരം ഭിന്നിച്ചിരുന്ന മുസ്ലിം സമൂഹം, തങ്ങളുടെ നിലനില്പിന്നു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമ്പത്തിക ഭദ്രതയും , വിദ്യാഭ്യാസവും, രാഷ്ട്ര്രീയ-സാമൂഹിക  മുന്നേറ്റവും ആവശ്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമൂഹത്തിനുണ്ടായി.
കഴിഞ്ഞ ഇരുപതു വര്ഷം മുസ്ലിം സമൂഹം വിദ്യഭ്യാസപരമായും രാഷ്ട്രീയമായും കുറെ ഒക്കെ മുന്നേറി.  അവരുടെ വോട്ടുകള്‍ തന്ത്രപരമായി ഉപയോഗിച്ച് തുടങ്ങി. കാവി പടയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതായിരുന്നു പൊതു മിനിമം അജണ്ട. പലപ്പോഴും രാഷ്ട്രീയ പാര്‍ടികള്‍ മുസ്ലിം സമൂഹത്തെ ഒരു വോട്ട് ബാങ്ക് ആയി ഉപയോഗിച്ച് ചൂഷണം ചെയ്യുകയായിരുന്നു. സച്ചാര്‍, രംഗനാഥ് മിശ്ര കമ്മിറ്റി ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യഭ്യാസ നിലവാരം ദളിദ് വിഭാഗത്തിന് സമാനമോ അതിലും മോശമോ ആണെന്ന് കണ്ടെത്തി, അവരുടെ ഉന്നമനത്തിനു വേണ്ടി ചില നിര്‍ദേശങ്ങള്‍ വെക്കുകയും ചെയ്തു. എന്നാല്‍ മാറി മാറി വന്ന സര്കാരുകള്‍ മുസ്ലിം വോട്ട് ബാങ്കിനെ പറഞ്ഞു പറ്റിക്കുക അല്ലാതെ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മനസ് കാണിച്ചില്ല!.
      ഇതിനിടെ മുസ്ലിം യുവ സമൂഹം വിദ്യഭ്യാസപരമായി കുറെ ഒക്കെ മുന്നേറി. പ്രൈവറ്റ് ജോബ്‌ മാര്‍ക്കറ്റില്‍ ഒരു നല്ല ശതമാനം മുസ്ലിം അഭ്യസ്ത വിദ്ധ്യര്‍ സ്വീകരിക്കപ്പെട്ടു. പക്ഷെ അസഹിഷ്ണുതരായ പല ഭരണ കൂടങ്ങളും അഭ്യസ്ത വിദ്യരായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദം ആരോപിച്ചു വിചാരണയോ തെളിവുകളോ ഇല്ലാതെ വര്‍ഷങ്ങളോളം ജയിലിലടച്ചു. ചിലരെ കുറെ വര്‍ഷങ്ങള്‍ക് ശേഷം മോചിപ്പിച്ചു, ചിലര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. (പ്രത്യേകിച്ചും മഹാരാഷ്ട്രയിലും, കര്‍ണാടകയിലും, ഡല്‍ഹിയിലും). ഈ കിരാത നടപടി വിദ്യ സമ്പന്ന മുസ്ലിം സമൂഹവും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാ ഒരു ഇമേജ് ഉണ്ടാക്കി എടുക്കാന്‍ ഘൂഡ ശക്തികള്‍ക് ഒരു പരിധി വരെ കഴിഞ്ഞു.
        നിര്‍ധനരും നിരക്ഷരരുമായ ചെറിയ ഒരു വിഭാഗം പണത്തിന്റെയും മത വിശ്വാസത്തിന്റെയും പ്രലോഭനങ്ങള്‍ കൊണ്ട് ചില തല്പര കക്ഷികളാല്‍ തീവ്ര വാദത്തിലേക്ക് നയിക്കപ്പെട്ടു. അത് മുസ്ലിം സമൂഹത്തിന്റെ മൊത്തം തലയില്‍ കെട്ടി വെക്കാന്‍ നടന്ന ഘൂഡ ശ്രമങ്ങള്‍ ഏറെ കുറെ വിജയിക്കുകയും ചെയ്തു. 20 വര്‍ഷങ്ങള്‍ക് ഇപ്പുറം മുസ്ലിം ജനത ഇന്ത്യയില്‍ ഇന്നും ഒരു രണ്ടാം കിട പൌരന്മാര്‍ ആയി തുടര്‍ന്ന് പോരുന്നു. വിദ്ധ്യാഭ്യാസ പരമായും രാഷ്ട്രീയമായും ചെറിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് കടന്നു വരാന്‍ അവര്ക് ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്.വിദ്യഭ്യാസതിനും , സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും , രാഷ്ട്രീയമായ ശക്തിക്കും ഊന്നല്‍ നല്‍കി ഒറ്റക്കെട്ടായി ഇന്ത്യയിലെ മതേതരത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങളുമായി സഹകരിച്ചു പ്രയത്നിക്കേണ്ടിയിരിക്കുന്നു. നമുക്ക്  മതേതരത്വവും സമത്വവും വാഴുന്ന ഒരു നല്ല ഇന്ത്യയ്ക്കായി  പ്രാര്‍ത്ഥിക്കാം!

കേരള മുസ്ലിംകള്‍:


        ചരിത്ര പരമായി തന്നെ കേരളത്തിലെ ജനത വിദ്യസമ്പന്നരും സംസ്കാര സമ്പന്നരുമാണ്. കേരള മുസ്ലിംകളും സ്വാതന്ത്ര്യ സമര കാലം മുതല്കെ ഇന്ത്യന്‍ മതേതര പൊതു സമൂഹവുമായി ഇണങ്ങി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പോന്നു. ഉന്നത വിദ്ധ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹം കേരളത്തിലും വളരെ പിന്നിലായിരുന്നു.  ഇംഗ്ലീഷ് വിദ്യഭ്യാസം ഹറാം ആണ് എന്നൊക്കെയുള്ള പൂര്‍വികരായ മത നേതാക്കളുടെ ഇടപെടലായിരുന്നു അതിന്റെ കാരണം. അതെ സമയം മത വിദ്ധ്യാഭ്യാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയുമായിരുന്നു. പക്ഷെ സ്വാതന്ത്ര്യതിന്നു ശേഷം കേരള മുസ്ലിംകള്‍ ധാര്‍മിക-ഭൌധിക വിദ്യഭ്യാസ സമന്വയമാണ് ആധുനിക സമൂഹത്തിന്റെ മുഖ്യ ധാരയില്ലേക്ക് എത്താന്‍ നല്ലത് എന്ന സമുദായ നേതാകളുടെ തിരിച്ചറിവാണ് ഇന്ന് കേരള മുസ്ലിംകളെ ഇപ്പോഴത്തെ നിലയില്‍ എത്തിച്ചത്. 1990 കളില്‍ സാമ്പത്തിക ഉന്നമനത്തിന്നു വേണ്ടി നല്ലൊരു ശതമാനം മുസ്ലിം സമൂഹം ഗള്‍ഫിലേക്ക് ചേക്കേറി. മറ്റു സമുദായങ്ങളും അവരുടെ പാത പിന്തുടര്‍ന്ന് ഗള്‍ഫു നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. അവര്‍ പിന്നീട് കേരളത്തിന്റെയും, മുസ്ലിം കളുടെയും ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭാദ്ധ്രതയുടെ ഒരു അഭിവാജ്യ ഘടകമായി മാറി. ഗള്‍ഫിലെ ജോലിയും വരുമാനവും ഒക്കെ ഏകദേശം മങ്ങി തുടങ്ങിയെങ്കിലും, 1990-2012 കാലഘട്ടത്തിലെ മുസ്ലിം രക്ഷിതാക്കള്‍ അവരുടെ മക്കളെ ഭാവിയിലെ വാഗ്ദാനങ്ങള്‍ ആയി വളരാന്‍ ഒരു പരിധി വരെ പ്രപ്തരാകിയിരിക്കുന്നു.  മുസ്ലിം ലീഗിലൂടെയും അല്ലാതെയും കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലെക്കും അവര്‍ കടന്നു വന്നു. സമുദായ നേതാകള്‍ അവര്‍ക്ക് രാഷ്ട്രീയ വിദ്ധ്യാഭ്യാസം നല്‍കി. ധാര്‍മിക- ആധുനിക വിദ്യഭ്യാസ സമന്വയത്തിലൂടെ അവര്‍ സാമൂഹികമായും വിദ്ധ്യാഭ്യാസപരമായും വളരെ മുന്നേറി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടേയും  ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ ഈ നേതൃത്വത്തില്‍ ഉള്ള വിദ്യഭ്യാസ ഉന്നമന പ്രവര്‍ത്തനങ്ങള്‍ വരളെ ശ്ലാഘനീയമാണ്. കേരളം സമൂഹത്തില്‍ ഭൂരിപക്ഷ സമൂഹതോടപ്പം തന്നെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ ഇത് അവരെ പ്രാപ്തരാക്കി.


      ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വരും ദിവസങ്ങളില്‍ രാജ്യത്താകമാനം വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും പൊട്ടിപുറപ്പെട്ടു. പക്ഷെ കേരളത്തില്‍ മാത്രം ഒരു ചലനവും ഉണ്ടാക്കിയില്ല. പാണക്കാട് തങ്ങന്മാരുടെയും , കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെയും ഒക്കെ നേതൃത്വത്തില്‍ അണികളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. അണികള്‍ നേതാകളെ പൂര്‍ണമായും അനുസരിച്ച് സമാധാനത്തിന്റെ പാതയില്‍ തങ്ങളുടെ ദുഖവും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമൂഹിക സമാധാനം നില നിര്‍ത്താന്‍ മുസ്ലിം നേതാക്കളുടെ പങ്കു വലുതാണ്‌. അല്ലെങ്കില്‍ കേരളവും മഹാരാഷ്ട്രയും ഗുജരാതും  പോലെ മതത്തിന്റെ പേരില്‍ വിഭജിച്ചു പോകുമായിരുന്നു. മേല്പറഞ്ഞ പ്രകാരം കേരള മുസ്ലിംകള്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഉന്നമനത്തില്‍ ഇന്ത്യയില്‍ മറ്റു മുസ്ലിമ്കല്ക് തന്നെ മാതൃകയായി. അത്  മതേതരവും സമത്വവും സമാധാനവും ഉള്ള ഒരു കേരളത്തെ പടുത്തുയര്‍ത്തി.

അതെ സമയം കേരളത്തിലും ചില വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ഇടെയായി കണ്ടു തുടങ്ങിയിട്ടുണ്ട്. വളരെ ചുരുക്കം ചില യുവാകള്‍ തീവ്രവാദത്തിലെക്കും വിധ്വംസക പ്രവര്തനതിലെക്കും വഴി മാറുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. സമുദായ-രാഷ്ട്രീയ നേതൃത്വം ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഭാവി ആശങ്കാജനകമാണ്! അത്തരക്കാരെ തിരിച്ചറിഞ്ഞു പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തെണ്ടതുണ്ട്.

ജനസംഖ്യക്ക് ആനുപാതികമായി കേരള മുസ്ലിംകള്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയിലും, കോടതികളിലും, വിദ്യഭ്യാസ രംഗത്തും ഒക്കെ പിന്നോക്കമാണ് എങ്കിലും മറ്റു സംസ്ഥാനത്തിലെ മുസ്ലിംകളെ അപേക്ഷിച്ച് അവര്ക് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നേറാന്‍ കഴിഞ്ഞു. ഇത് എല്ലാ ഇന്ത്യന്‍ മുസ്ലിംകളും മാതൃക ആക്കട്ടെ! നമുക്ക് ഒരു മതേതര-സമത്വ-സമാധാന കേരളതിന്നും ഇന്ത്യക്കും വേണ്ടി പ്രയത്നിക്കാം!!