Pages

Sunday, December 9, 2012

ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയിലെ വികാര പ്രകടനം സംശയാസ്പദമോ?




കേരള രാഷ്ട്രീയത്തില്‍ തന്നെ ഒരു പാട് ചലനങ്ങള്‍ ഉണ്ടായേക്കാവുന്ന വിധിയാണ് ബന്ധുവിന് അന്യായമായി ഭൂമി പതിച്ചു നല്‍കി എന്ന കേസില്‍, ഇന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ജഡ്ജി സതീഷ് ചന്ദ്രന്‍ പുറപ്പെടുവിച്ചത്!  (മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിധിയെ ചീഫ് ജസ്റ്റിസ്‌ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ റദ്ദു ചെയ്തു). പൂര്‍ണമായും വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച്‌ വിധി പ്രസ്താവിച്ചത് എന്ന് ഡിവിഷന്‍ ബെഞ്ച്‌ നിരീക്ഷിച്ചു.

സിംഗില്‍ ബെഞ്ച് വിധി

“വി.എസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. സ്വന്തക്കാര്‍ക്കായി പ്രവര്‍ത്തിച്ചുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഴിമതി രഹിതനായ വ്യക്തിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു.  മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടന്നു. അന്വേഷണ ഉദ്യോഗസ്ഥന് ക്രിമിനല്‍ നിയമത്തിന്റെ പ്രാഥമികപാഠം അറിയില്ല.  ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മൊഴി ഭരണഘടനാ വിരുദ്ധമാണ്. റബ്ബറിനെക്കാള്‍ എളുപ്പത്തില്‍ വളയുന്ന നട്ടെല്ലാണ് ഉദ്യോഗസ്ഥന്റേത്”

പരമോന്നതമായ നീതിപീടതിലെ ന്യായാധിപര്‍ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ആണ് വിധി പുറപ്പെടുവിക്കാറുള്ളത്. അതും വിധിയില്‍ നിയമ വശങ്ങള്‍ മാത്രമാണ് വരാറുള്ളത് സാധാരണ. പക്ഷെ ഈ വിധിയില്‍ ജഡ്ജി നടത്തിയ അമിതമായ വികാര പ്രകടനം സംശയം ഉളവാക്കുന്നതാണ് എന്ന് രാഷ്ട്രീയ നേതാകള്‍ വിശദീകരിക്കുന്നു. ദുരൂഹം എന്ന് കെ പി എ മജീദും, വികാര പ്രകടനം അസാധാരണം ആണെന്ന് വിഷ്ണുനാഥ് എം എല്‍ എ യും, ഒരു മൈതാന പ്രസംഗമാണ് എന്ന് പി സി ജോര്‍ജും പ്രതികരിച്ചു.

ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറെ ആഘോഷിച്ച സിംഗിള്‍ ബെഞ്ച്‌ വിധിക്ക് പക്ഷെ മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ.
കോടിയേരിക്ക് വേണ്ടി (വി എസ് സംശയിക്കുന്നത് പോലെ) പിണറായി തുന്നി വെച്ച ആ കുപ്പായത്തിനു ഇനിയും സ്കോപ് ഉണ്ട് എന്ന് പ്രതീക്ഷിക്കാം.
വി എസ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം; ഇല്ലെങ്കില്‍ അയാളെ നീതി പീഠം വെറുതെ വിടട്ടെ, പക്ഷെ അയാള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തെയും കുറ്റപത്രം സമര്‍പ്പിക്കുന്നതിനെയും അട്ടിമറിക്കാന്‍ നീതിപീഠത്തില്‍ നിന്ന് തന്നെ ഉണ്ടെന്നു സംശയിക്കപെടുന്ന ശ്രമങ്ങള്‍ ജനാധിപത്യ ഇന്ത്യക്ക് ഒട്ടും ഭൂഷണമല്ല!

ഇത് വരെ ഒരു കുറ്റവും തെളിയിക്കപ്പെടാതെ 11.5 വര്‍ഷം ജയിലില്‍ പീഡനം തുടരുന്ന  മദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍കാന്‍ പോലും കോടതികള്‍ തയ്യാറാകാത്ത ഈ കാലത്താണ് വിഎസിന് വേണ്ടി ഒരു ഹൈക്കോടതി ജഡ്ജി അമിത വികാര പ്രകടനവും തിരക്കിട്ട വിധിയും പ്രസ്താവിച്ചിരിക്കുന്നത്!!

No comments:

Post a Comment