Pages

Sunday, February 24, 2013

ബലാല്‍സംഗത്തിന്റെ ജാതി; ഡല്‍ഹിയും പിന്നെ ഭണ്ടാരയും!


നമ്മുടെ ഇന്ത്യ രാജ്യത്ത് ഇന്ന് ഓരോ 20  മിനുടിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാകുന്നു എന്നാണ് 2011  ലെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതെ സമയം ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച നിരക്കുള്ളതും ( 300%, 2002-2011)  ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത കുറ്റകൃത്യവും ബലാല്‍സംഗം തന്നെ!  മണിപ്പൂര്‍, നാഗാലാ‌‍ന്‍ഡ്, അസ്സാം, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതും അല്ലാത്തതുമായ ആര്‍മി ബലാല്‍സംഗ കേസുകള്‍ ധാരാളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ് (1), വെസ്റ്റ് ബംഗാള്‍ (2) ഉത്തര്‍പ്രദേശ് (3), രാജസ്ഥാന്‍ (4), മഹാരാഷ്ട്ര (5)  തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ യഥാക്രമം മുന്നിട്ടു നില്‍ക്കുന്നു. ഉത്തര്‍പ്രദേശില്‍ 2007  ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്  90% ഇരകളും ദളിദ് വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തി ആകാത്ത (85%) പെണ്‍കുട്ടികള്‍ ആയിരുന്നു എന്നാണ്!


ഈ അടുത്ത് വളരെ കോളിളക്കം ഉണ്ടാക്കുകയും രാജ്യത്ത് മുഴുവനും അന്താരാഷ്‌ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഡല്‍ഹി കൂട്ട മാനഭംഗം. തന്റെ ആണ്‍ സുഹൃത്തിന്റെ കൂടെ രാത്രി 10 മണിക്ക് സിനിമ കഴിഞ്ഞു വരികയായിരുന്ന ഒരു മെഡിക്കല്‍ വിധ്യാര്തിനിയെ 6 പേരടങ്ങുന്ന സംഗം മദ്യാസക്തിയില്‍ ചലിക്കുന്ന ബസ്സില്‍ അതി ക്രൂരമായി പീഡിപ്പിക്കുകയും ഗുഹ്യത്തില്‍ ഇരുമ്പു റോഡു കയറ്റുകയും ചെയ്തു. പിന്നീട് നഗ്നയാക്കി റോഡില്‍ വലിച്ചെറിഞ്ഞു പോകുകയും ചെയ്തു. ആഴ്ചകല്ക് ശേഷം പെണ്‍കുട്ടി സിങ്കപ്പൂരില്‍ ഒരു ഹോസ്പിറ്റലില്‍ വെച്ച് മരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ രാജ്യം ഒട്ടുക്കും ആയിരങ്ങള്‍ മെഴുകുതിരി കത്തിച്ചും അക്രമം അഴിച്ചുവിട്ടും ഒക്കെ പ്രതിഷേധിച്ചു! പോലീസും ഗവണ്മെന്റും അതിശക്തമായി പ്രവര്‍ത്തിക്കുകയും മണിക്കൂറുകല്കുള്ളില്‍ തന്നെ പ്രതികളെ പിടി കൂടി നിയമത്തിനു മുന്നില്‍ കൊണ്ട് വരികയും ചെയ്തത് സ്വാഗതാര്‍ഹാമാണ്.  പാര്‍ലമെന്റില്‍ പുതിയ 'Rape Law' വരെ അവതരിപ്പിക്കപ്പെട്ടു.

'ഇരയെ ഉത്തമ ചികിത്സക്ക് വേണ്ടി സിങ്കപ്പൂരില്‍ അയചെങ്കില്‍; പ്രതികളെ ഉത്തമ ശിക്ഷ ക്കുവേണ്ടി സൌദിയിലേക്ക് അയക്കണം' എന്ന് വരെ ജനങ്ങള്‍  പ്രതിഷേധത്തില്‍ മുദ്രാവാക്യം വിളിക്കുകയും എഴുതുകയും ചെയ്തു!


അതെ സമയം കഴിഞ്ഞ ആഴ്ചയില്‍ അതിദാരുണമായ മറ്റൊരു സംഭവം നമ്മുടെ രാജ്യത്ത് ഉണ്ടായി. മഹാരാഷ്ടയിലെ ഭണ്ടാര ജില്ലയില്‍ 6, 8, 11  വയസ്സുള്ള മൂന്നു ചെറിയ പെണ്‍കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ അമ്മ ജോലിക്ക് പോയതിനാല്‍ വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ ഭക്ഷണം തേടി ഇറങ്ങി. അതില്‍ ആറ് വയസ്സുകാരി വികലാംഗ കൂടി ആയിരിന്നു. ഇവരെ ഭക്ഷണം തരാം എന്ന് വാഗ്ദാനം ചെയ്തു ചിലര്‍ കൂട്ടികൊണ്ട് പോകുകയും ബലാല്‍സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയ ശേഷം കൊന്നു കിണറ്റില്‍ എറിയുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  കുട്ടികളെ കാണാനില്ല എന്ന് അമ്മ അന്ന് രാത്രി  തന്നെ കൊടുത്ത പരാതി  സ്വീകരിക്കാന്‍ പോലിസ് ഒരു ദിവസം എടുത്തു പോലും. അപ്പോഴേക്കും കുട്ടികളുടെ ജീവന്‍ നഷ്ട്ടപ്പെട്ടിരുന്നു. രണ്ടാം ദിവസം രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള കിണറ്റില്‍ വെച്ച് കുട്ടികളുടെ  മൃതദേഹങ്ങള്‍ കിട്ടി. പോലിസ് ആത്മഹത്യ ആണെന്ന് റിപ്പോര്‍ട്ട്‌ എഴുതുകയും ചെയ്തു. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ബലാത്സംഗവും പ്രകൃതിവിരുദ്ധ പീഡനവും ചെയ്ത ശേഷം കൊന്നു കിണറ്റില്‍ എറിഞ്ഞതാണ് എന്ന് തെളിയിക്കുന്നതാണ്.

സംഭവം നടന്നു പത്തു ദിവസം ആയിട്ടും, ഒരു ബോംബു പൊട്ടിയാല്‍ മിനുട്ടുകള്‍ക് അകം പ്രതികളെ പിടിച്ചു തരുന്ന നമ്മുടെ പോലീസിന് പ്രതികളെ കുറിച്ച് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല പോലും!  പോലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും എന്തോ ഒളിച്ചു വെക്കുന്നുണ്ടെന്നും കാണിച്ചു നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു. പോലിസ് കുടുംബത്തിന്റെ സ്വഭാവ ഹത്യ നടത്തി പ്രശനം തിരിച്ചു വിടാന്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഡല്‍ഹിയിലെ പോലെ ഭണ്ടാര വിഷയത്തില്‍ രാജ്യത്തെങ്ങും പ്രതിഷേധങ്ങള്‍ കണ്ടില്ല. മഴുകുതിരി കത്തിച്ചും അക്രമം കാണിച്ചും ആരും തെരുവുകളില്‍ ഇറങ്ങിയില്ല, കുറച്ചു സ്കൂള്‍ കുട്ടികള്‍ തങ്ങളുടെ സഹപാടികള്‍ക്ക് വേണ്ടു തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതല്ലാതെ. പാര്‍ലമെന്റിലും നിയമ സഭയിലും ഒന്നും ഡല്‍ഹിയില്‍ കണ്ട ആവേശം കണ്ടില്ല. മഹിളാ സംഘടനകളും സ്ത്രീ വിമോച്ചകരും ഒന്നും ശബ്ദിച്ചു കണ്ടില്ല. എന്താണ് ഈ ഇരട്ട നീതിയുടെ കാരണം എന്ന് മനസ്സിലാകുന്നില്ല! ഇവിടെ പ്രതികള്‍ ഉന്നതരും അവിടെ പ്രതികള്‍ സാധാരണക്കാരും ആണോ? അതോ ഒരു വീട്ടുജോലിക്കാരിയുടെ മക്കളുടെ  ജീവന് മെഡിക്കല്‍ വിധ്യാര്ത്തിയുടെ ജീവനേക്കാള്‍   വില കുറവാണോ ??  ഇതാണോ അരുന്ധതി റോയ് പറഞ്ഞ ബലാത്സംഗത്തിന്റെ ജാതി???

എല്ലാവര്ക്കും തുല്യ നീതി എന്നതാണ് നമ്മുടെ ഭരണഘടനാ പരമായ അവകാശം. നിര്‍ധനരും ദളിദ് വിഭാഗത്തില്‍ പെട്ടവരും മണിപ്പൂരിലെയും , കാശ്മീരിലെയും ഇറോം ഷര്‍മിളമാരും മനുഷ്യാവകാശവും  തുല്യ നീതിയും അര്‍ഹിക്കുന്നവരല്ലേ? സ്വന്തം അമ്മയും പെങ്ങളും പീഡനത്തിനു ഇരയാകുന്നത് വരെ നാം ഒന്നും പ്രതികരിക്കില്ലേ?? 

ശക്തമായ നിയമങ്ങളും, സ്ത്രീകളോടുള്ള മനോഭാവത്തിലെ മാറ്റവും, തുല്യ നീതിയും, മാന്യമായ വസ്ത്രധാരണവും, കള്ളിന്റെയും മയക്കുമരുന്നിന്റെയും നിയന്ത്രണവും, ധാര്‍മിക വിദ്യാഭ്യാസവും ഒക്കെയാണ് ഇന്ന് സമൂഹത്തിനു ആവശ്യം. ആപത്തുകള്‍ വരാതെ സൂക്ഷിക്കുന്നത്, വന്നിട്ട്  'വന്‍ ബില്ല്യന്‍ റൈസിംഗ്' എന്ന പേരില്‍ അര്‍ദ്ധ നഗ്നരായ സ്ത്രീകളെ തെരുവില്‍ അഴിഞാടിക്കുന്നതിനേക്കാള്‍ ഭേദമല്ലേ?!