Pages

Sunday, May 26, 2013

അന്നം മുടക്കുന്ന പരിപ്പുവട തൊഴിലാളികള്‍ (?) അറിയാന്‍!

ജനങ്ങളില്‍ നിന്നും വീണ്ടും വീണ്ടും എങ്ങനെ അകലാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് തൊഴിലാളി (?) പാര്‍ട്ടി. അണികളില്‍ വിപ്ലവ വീര്യം വളര്‍ത്തിയും തീപ്പന്ത സിദ്ധാന്തം പഠിപ്പിച്ചും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കറിയില്ലല്ലോ തങ്ങള്‍ ഏമാന്‍ മാരുടെ കീശ വീര്‍പ്പിക്കാന്‍ വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ വിധിക്കപ്പെട്ട വെറും വളര്‍ത്തു മൃഗങ്ങള്‍ മാത്രമാണെന്ന്?

വികസനം എന്നാല്‍ കുറെ പരിപ്പ് വടയും കട്ടന്‍ചായയും വില്‍ക്കുന്ന കടകള്‍ ആണ് എന്ന് ഇപ്പോഴും അണികളെ പറഞ്ഞു മനസ്സിലാക്കാന്‍ പാട് പെട്ട് കൊണ്ടിരിക്കുകയാണ് വിപ്ലവ (?) പാര്‍ട്ടി. ഇത്തരം കുറച്ചു കിണറ്റിലെ തവളകളെ സിന്ദാബാദ് വിളിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും കൊടിസുനിക്ക് പഠിക്കാന്‍ വിടാനും കിട്ടിയാലേ പാര്‍ട്ടിക്ക് നിലനില്പുള്ളൂ എന്ന തിരിച്ചറിവാണ് പാര്‍ട്ടിയെ വികസന വിരുധരാക്കുന്നത്. അര്‍ഹരായവര്‍ കയറേണ്ട സര്‍ക്കാര്‍ ജോലികളില്‍ അനര്‍ഹാരായ ലക്ഷക്കണക്കിന്‌ പാര്‍ടി പ്രവര്‍ത്തകരെ തിരുകി കയറ്റി കേരളത്തിലെ രണ്ടാമത്തെ തൊഴില്‍ ദാതാവ് എന്ന ദുഷ്പേര് നേടി എന്നതല്ലാതെ, മാന്യമായി ആയിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന ഒരു പദ്ധതി ഇക്കൂട്ടര്‍ കൊണ്ട് വന്നതായി അറിവില്ല.

കത്തിയും വടിവാളും വാങ്ങാനും, കൊടിസുനിമാര്‍ക്ക് ചിലവിനു കൊടുക്കാനും കേസ് നടത്താനും മക്കളെ വിദേശത്ത് പഠിപ്പിക്കാനും പിള്ളമാരില്‍ നിന്ന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ പ്രകൃതിയും, കായലും സര്‍ക്കാര്‍ ഘജനാവും എല്ലാം ഇവര്‍ കട്ടപ്പുറത്ത് വെക്കും എന്നുള്ളത് നാം പലപ്പോഴും കണ്ടതാണ്. ഒരു പാര്‍ടിയിലെ രണ്ടോ മൂന്നോ പേര്‍ തമ്മിലുള്ള ഗ്രൂപ്പ്‌ വഴക്ക് തീര്‍ക്കേണ്ടത് പതിനായിരക്കണക്കിനു യുവാക്കളുടെ ആശ്രയം ആയേക്കാവുന്ന ഒരു പദ്ധതി മുടക്കി കൊണ്ടല്ല. കേരളത്തില്‍ നിക്ഷേപം നടത്താന്‍ എല്ലാവരും മടിക്കുന്ന സാഹചര്യത്തിലും സ്വയം മുന്നോട്ടു വന്നു നിക്ഷേപം നടത്തുകയും മറ്റുള്ളവരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിയെ കയ്യേറ്റക്കാരന്‍ എന്ന് വിളിച്ചു ഓടിച്ചത് ആരുടെ താല്പര്യത്തിനു വേണ്ടിയാണ് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും കേരളത്തിലെ ജനങളുടെ താല്പര്യതിനല്ല എന്നറിയാം. 


പതിനായിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ നേരിട്ടും അതുവഴി ലക്ഷങ്ങൾക്കും അത്താണിയാണ്‌ യുസഫ് അലി . താലിമാല പണയംവെച്ചും പറമ്പുവിറ്റും ലക്ഷങ്ങൾ മുടക്കി മരുഭൂമിയിൽ ജീവന്റെ പച്ചപ്പ്‌ സ്വപ്നം കാണുമ്പോൾ തികച്ചും സൗജന്യമായി വിസയും മറ്റു ആനൂകൂല്യങ്ങളും നൽകി ജീവിതത്തിൽ ഒരു കൈത്താങ്ങായി യൂസഫലി സാധാരണക്കാർക്കിടയിൽ വളർന്നതും അങ്ങനെയാണ്‌. ജന്മനാടിനോട്‌ ഒരു പ്രത്യേക അടുപ്പം എപ്പോഴും കാത്തുസൂക്ഷിക്കുന്ന അദ്ദേഹം ഒരു ജോലിക്ക്‌ വേണ്ടിയുള്ള അന്വേഷണങ്ങൾക്ക്‌ മുന്നിൽ ആ വലിയ പടിപ്പുര ഒരിക്കലും കൊട്ടിയടക്കാറില്ല. അതിന്റെ ഫലം അനുഭവിക്കുന്നവരാണ്‌ ആ നാട്ടുകാരിലേറേയും. നമ്മുക്ക്‌ നഷ്ടമാകുന്ന ഓരോ പദ്ധതികളും നാടിന്റെ വികസനം സ്വപ്നംകാണുന്ന ഓരോരുത്തരുടേയും മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നാണ്‌. നാടിന്റെ പുരോഗതി ഒരു സുപ്രഭാതത്തിൽ പൊട്ടിമുളക്കുന്ന ഒന്നല്ല. ഒരു വ്യാപാര മോള്‍ കൊണ്ടോ കണവന്‍ശന്‍ സെന്റര്‍ കൊണ്ടോ കേരളത്തിന്‌ എല്ലാം ആയി എന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ വരുമ്പോള്‍ അഭ്യസ്ത വിദ്യരായ ആയിരങ്ങള്‍ക് തൊഴില്‍ ലഭിക്കും എന്നതും ഒരുപാട് കുടുംബങ്ങള്‍ രക്ഷപ്പെടും എന്നതും ഒരു യാധാര്ത്യമാണ്! അന്നം മുടക്കാന്‍ എളുപ്പമാണ്, പക്ഷെ അന്നം കൊടുക്കാനാണ് പണി!!

കേരളം പോലുള്ള ഒരു പരിസ്ഥിതി പ്രധാന സ്ഥലത്ത് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പരിസ്ഥിതി നിയമങ്ങളും പാലിച്ചു ഒരു സംരഭവും തുടങ്ങാന്‍ സാധ്യമല്ല, ഒരു ചെറിയ കോഴി ഫാം പോലും! കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തു ചില ഇളവുകള്‍ നല്‍കിയാലേ ഇവിടെ വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ കഴിയൂ. ഉല്‍പ്പാതനം കൂടുമ്പോഴേ നാട് വികസിക്കൂ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നാം കുടിക്കുന്ന വെള്ളം മുതല്‍ ഇടുന്ന അടിവസ്ത്രം വരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടാക്കുന്നവയാണ്.

ഒരു കാലത്ത് ജനമനസ്സുകളില്‍ ആവേശമായിരുന്ന വിപ്ലവ പാര്‍ടി ഇപ്പോള്‍ എവിടെ നില്കുന്നു എന്ന് നാം കാണുന്നുണ്ട്. ഏറ്റെടുത്ത സമരങ്ങള്‍ എല്ലാം പരാചയപ്പെടുന്നു. തറവാട് കുത്തകയായിരുന്ന സഹകരണ ബാങ്കുകള്‍ വരെ പാര്‍ട്ടിയെ കൈവിട്ടു, ഭൂസമരം പരാചയപ്പെട്ടു, അധ്യാപക സമരം എട്ടില്‍ പൊട്ടി. എന്നിട്ടും പാഠം പഠിക്കാത്ത പാര്‍ട്ടി ഇനി ഒരിക്കലും എഴുനെല്കാന്‍ കഴിയാത്ത വിധം കൂപ്പു കുത്തുന്ന ദിനം ദൂരമല്ല എന്നോര്‍ക്കുന്നത് നല്ലതാണ്! കേരളത്തിലേക്ക് വികസന-വ്യവസായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാന്‍ കഴിയില്ലെങ്കില്‍ വേണ്ട അത് കൊണ്ട് വരുന്നവരെ ആട്ടിയോടിക്കാതിരുന്നാല്‍ മതി. ജനങ്ങള്‍ക് അന്നം തന്നിലെങ്കിലും,
അന്നം മുടക്കി രാഷ്ട്രീയം കളിക്കരുത്!!

2 comments:

 1. സമരമതിജീവന്റെ
  ജീവിതസ്പന്ദനം,
  പുന്നപ്ര-വയലാറും
  ചമ്പാരൺ സമരവും,
  വികസന വിരോധമേതു-
  സമരമതേതേതുശാസ്ത്രം ?
  അരുടെവചനമതിൽ-
  ആരുടെതത്ത്വം!!!

  ReplyDelete
 2. അന്തമായി ഒന്നിനെയും എതിര്‍ക്കാതെ ...
  ശരിയായ പ്രത്യയശാസ്ത്രം പിടിച്ചു ജീവിച്ചാല്‍ ...
  മാര്‍കിസയും ഒരു ശാസ്ത്രമായി നിലനിക്കും !
  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete