Pages

Thursday, June 20, 2013

ജനങ്ങള്‍ക് ഡങ്കിപ്പനി; അധികാരികള്‍ക്ക് സരിതപ്പനി!

സത്യത്തില്‍ ഇന്ന് കേരളത്തിന്റെ പ്രധാന പ്രശ്നം സരിതയും ബിജുവും, ജോപ്പനും, കോപ്പനും 'അങ്കിളും' ഒന്നും അല്ല. പക്ഷെ അതാണ്‌ എന്ന് വരുത്തി തീര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ ഭേതമന്യേ നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കൂടുതലും , പകര്‍ച്ചവ്യാധികളും, മഴക്കെടുതിയും, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവവും ഒക്കെയാണ് ഇന്ന് ജനം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. കേരളം പനിച്ചു വിറച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഒരു ദിവസം ശരാശരി  ഒരു കുടുംബത്തിനു ചെലവ് കഴിയണമെങ്കില്‍ 500-1000  രൂപ ചുരുങ്ങിയത് വേണം എന്ന നിലയില്‍ എത്തി നില്കുന്നു.

പക്ഷെ ഇന്ന് നിയമസഭയിലേക്ക് നോക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ നില നില്കുന്നു എന്ന് ഒരിക്കലും തോന്നില്ല. ഒരു കൂട്ടം തങ്ങളുടെ കസര ഇളകാതിരിക്കാനുള്ള പൊടിക്കൈകള്‍ നോക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ എങ്ങനെ അധികാര കസേര കയിലാക്കാം എന്ന ചിന്തയിലാണ്, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ! രാഷ്ട്രീയ പ്രവര്‍ത്തനം ജന നന്മക്കു വേണ്ടി ആകണം. തിരഞ്ഞെടുത്ത ജനതയെ സേവിക്കാനാണ് ജന പ്രതിനിധികള്‍ നിയമ സഭയിലേക്ക് പോയത്. അവിടെയെത്തുമ്പോള്‍ എല്ലാവര്ക്കും പ്രധാനം അധികാര കസേരയുടെ ഉറപ്പും സ്വയം കീശയുടെ കനവുമായി പോകുന്നു. നിയമ നിര്‍മാണ സഭയെ അവര്‍ മീഞ്ചന്ത ആക്കി മാറ്റുന്നു!  എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന പൊതുജനം ശശി......

മാധ്യമങ്ങള്‍ക്കും ഇഷ്ട്ടം ബ്ലു വാര്‍ത്തകളാണ്. അതിനാണ്ഇപ്പോള്‍ മാര്‍കെറ്റ്. ഒരു മന്ത്രിയുടെ വകുപ്പില ഭരണം എങ്ങനെ പോകുന്നു എന്നതിലപ്പുറം അയാളുടെ കിടപ്പറ രഹസ്യങ്ങളും കാമവേളികളും വാര്‍ത്തയാക്കി ടി അര പി കൂട്ടാനാണ് അവര്‍ക്കും ആവേശം. ഒരാഴ്ചയായി മാധ്യമങ്ങള്‍ക് ചാകരയാണ്. ജനാതിപത്യത്ന്റെ നെടും തൂണാകേണ്ട മാധ്യമങ്ങള്‍ ഇന്ന് എല്ലാം മഞ്ഞ പത്രങ്ങളുടെ നിലവാരത്തിലേക്ക് താഴ്ന്നു പോയോ? രാഷ്ട്രീയക്കാര്‍ക്ക് കൊട്ടേഷന്‍ പണി എടുക്കുകയല്ലേ ഇവര്‍??. ആരെ ഉയര്‍ത്തണം, ആരെ താഴ്ത്തണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ മാധ്യമ ലോബിയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക് ശക്തമായി ഇടപെടാനും അധികാരികളുടെ കണ്ണ് തുറപ്പിക്കാനും കഴിയും, പക്ഷെ അവര്‍ അവരുടെ ധര്‍മം നിര്‍വഹിക്കുന്നില്ല! സത്യ സന്ധമായ മാധ്യമ പ്രവര്‍ത്തനം ഇന്ന് ആരോഗ്യത്തിനും നിലനില്പിന്നും ഹാനികരമാണ്, അത് കൊണ്ട് തന്നെ പലപ്പോഴും നോവലിസ്റ്റുകള്‍ സത്യങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും എഴുതാന്‍ ശ്രമിക്കുന്നു; മാധ്യമങ്ങള്‍ കാല്‍പനിക കഥകളും!?

സരിതാ നായരുമായി ബന്ധപ്പെട്ടു കേള്കുന്നത് അധികാര വര്‍ഗ്ഗവും- രാഷ്ട്രീയക്കാരും- ഉദ്യോഗസ്ഥ വൃന്ദവും എല്ലാം അടങ്ങിയ ഒരു നാറിയ അഴിമതി കഥയാണ്‌. സ്ത്രീയുടെ മേനി അഴകും വാക്ക് ചാരുതയും മുതലെടുത്ത്‌ ബിസിനസ്‌ വികസിപ്പിക്കുന്ന ഒരു കൂട്ടര്‍, ഓരോ ഉന്നതരുടെയും ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ മനസ്സിലാക്കി അവര്ക് വേണ്ടത് നല്‍കിയും പിന്നെ ബ്ലാക്ക്മൈല്‍ ചെയ്തും ഭീഷണിപ്പെടുത്തിയും ഒക്കെ നേടിയെടുക്കുന്ന ബിസിനസ്‌ താല്പര്യങ്ങള്‍! പലപ്പോഴും ഇത്തരം സ്ത്രീകള്‍ തന്നെയാണ് സ്ത്രീ സമൂഹത്തിനു അപമാനം. സ്ത്രീ സ്വാതന്ത്ര്യത്തിനും അവരുടെ പൊതു പ്രവേശനത്തിനും സമത്വത്തിനും വാദിക്കുന്ന കപട സദാചാര വാദികള്‍ ഇതിനൊക്കെ തന്നെയാണ് സ്ത്രീയെ ഉപയോഗിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം സിന്ദാബാദ്!


അഞ്ചു കൊല്ലം കൂടുമ്പോള്‍ ഇടതും വലതും മാറ്റി പരീക്ഷിക്കുന്ന മലയാളിയുടെ പതിവ് രീതിയാണ് രാഷ്ട്രീയ കോമരങ്ങളെ, പൊതുജനത്തെ വിഡ്ഢിയാക്കി ഇത്തരം സരിതാ-നാടകങ്ങള്‍ കളിക്കാന്‍ പ്രരിപ്പിക്കുന്നത്. ഒരു പ്രത്യേകം രാഷ്ട്രീയ പാര്ടിയോടുള്ള വിധേയത്വം കാരണം ഓരോരുത്തരും, പാര്‍ടി വെച്ച് നീട്ടുന്ന ജോര്‍ജുമാരെ എല്ലാം വോട്ട് ചെയ്തു  നിയമസഭയില്ലേക്ക് അയക്കുന്നു. ഈ രീതിയില്‍ മാറ്റം വരണം. കക്ഷി രാഷ്ട്രീയ ഭേതമന്യേ വിദ്യാഭ്യാസമുള്ളവരും സന്ത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം  കാഴ്ചവെച്ചവരുമായ ജന സേവകരെ നിയമസഭയിലേക്ക് അയക്കാന്‍ നാം തയ്യാറാകണം.  അറബിയില്‍ ഒരു ചൊല്ലുണ്ട്: "ഒരു ജനത എങ്ങനെയാണോ, അങ്ങിനെ തന്നെ ആയിരിക്കും അവര്‍ക്ക് കിട്ടുന്ന ഭരണാധികാരികള്‍" എന്ന്. ഇപ്പോള്‍ അതല്ലേ സംഭവിക്കുന്നത്‌? കഴുതകളായ നാം പൊതു ജനത്തിന്  കഴുതകളായ കുറെ ഭരണാധികാരികള്‍!!?

2 comments:

 1. മാധ്യമങ്ങള്‍ ഇന്ന് നിലവാര തകര്‍ച്ചയുടെ വക്കില്‍ തന്നെയാണ്. ആനുകാലികമായ ഈ വിഷയം നല്ല രീതിയില്‍ എഴുതി.
  പക്ഷെ
  'ഒരു ദിവസം ശരാശരി ഒരു കുടുംബത്തിനു ചെലവ് കഴിയണമെങ്കില്‍ 500-1000 രൂപ ചുരുങ്ങിയത് വേണം' എന്നതിനോട് ചെറിയ ഒരു വിയോജിപ്പ്‌.

  ReplyDelete
 2. വളരെ നന്ദി....
  പച്ചക്കറി= 100
  മത്തി=120
  അരി=50
  പാല്‍= 30
  പെട്രോള്‍=200

  എനാല്‍ തന്നെ ആയി അഞ്ഞൂറ്............ഇനി എന്തെല്ലാം ബാക്കി കിടക്കുന്നു!??

  ReplyDelete