Pages

Tuesday, December 1, 2015

ലിംഗ സമത്വം, വാക്കിലും പ്രവര്‍ത്തിയിലുമുള്ള അസമത്വം!

സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് വലിയ വാചാലന്മാരായ ചിലര്‍ നയിക്കുന്ന പാര്‍ടികളുടെ അല്ലെങ്കില്‍ സംഘടനകളുടെ ലിംഗ സമത്വം നമുക്കൊന്ന് പരിശോദിക്കാം... (സമത്വം എന്നൊക്കെ പറയുമ്പോള്‍ ഒരു മിനിമം 50% എങ്കിലും വേണ്ടേ?) 

grin emoticon
 • സിപിഎം കേന്ദ്രകമ്മിറ്റിയില്‍ സ്ത്രീ പ്രാധിനിത്യം 9/91 (9%)
 • സിപിഎം കേരള കമ്മിറ്റി സ്ത്രീ പ്രാധിനിത്യം- 9/87 (nearly 9%). 
 • പാര്‍ട്ടിയുടെ പതിറ്റാണ്ടുകളുടെ ചരിത്രത്തില്‍ എത്ര സ്ത്രീ സെക്രട്ടറിമാര്‍ ഉണ്ടായിട്ടുണ്ട്?
 • സ്ത്രീ സമത്വം നടപ്പാക്കിയിട്ടെ ഞാന്‍ ഇനി ഒരു മുര്‍ക്ക് വെള്ളം കുടിക്കൂ എന്ന് വാശി പിടിക്കുന്ന പ്രമുഖ 'ആധികാരിക ഇസ്ലാമിക് പണ്ഡിതന്‍'  ഫസല്‍ ഗഫൂറിന്റെ എം ഇ എസ് എക്സികുടിവ് - വട്ട പൂജ്യം

 • ഘോര ഘോരം സ്ത്രീ സമത്വത്തിനു വാദിക്കുന്ന ഞമ്മളെ സമസ്തയുടെ VP പാണക്കാട് തങ്ങള്‍ നയിക്കുന്ന മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റി -വട്ട പൂജ്യം!
 • മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി- വട്ട പൂജ്യം!
 • സുധീര അണ്ണന്‍ നയിക്കുന്ന കെപിസിസി - എത്ര എണ്ണം എന്ന് വെബ്‌സൈറ്റില്‍ പോലും നേരാം വണ്ണം കാണാന്‍ പറ്റുന്നില്ല.. അതില്‍ മുഴുവന്‍ സുധീര അണ്ണന്റെ ഫുള്‍ ബോഡി , ഫുള്‍ തല..ഫുള്‍ ബോഡി, ഫുള തല...
 • ജമാഅത്തെ ഇസ്ലാമി നാഷണല്‍/ സ്റ്റേറ്റ് കമ്മിറ്റി- വട്ട പൂജ്യം
 • വഹാബി പള്ളികളില്‍ എത്ര ഇമാമുമാരും ഖതീബുമാരും സ്ത്രീകളുണ്ട് ? പള്ളിയില്‍ അവരെ എന്തിനാ ഒരു മറക്കു പിന്നിലേക്ക്‌ വേറെ ഒരു പിന്നാമ്പുറ വാതിലിലൂടെ പിന്നോട്ട് തള്ളുന്നത്??
 • പന്യന്‍ രവീന്ദ്രന്‍ നയിക്കുന്ന സിപിഐയുടെ കാര്യം പറയണ്ട... രവീന്ദ്രന്‍ അണ്ണന്‍ മാത്രമേ തന്‍റെ മുടിയുടെ കാര്യത്തില്‍ എങ്കിലും ഒരു സമത്വം കൊണ്ട് വന്നിട്ടുള്ളൂ...
 • ഫാറൂഖ് കോളേജില്‍ ഒരേ ബെഞ്ചില്‍ തന്നെ ഇരിക്കണം എന്ന് വാശി പിടിക്കുന്നവര്‍ നടത്തുന്ന കോളേജുകളില്‍ ഒന്നുകില്‍ വെവ്വേറെ ക്ലാസ് റൂമുകള്‍, അല്ലെങ്കില്‍ ഒരു ക്ലാസ്സില്‍ രണ്ടു ഭാഗത്ത്‌, അല്ലെങ്കില്‍ വെവേറെ കോളേജ്...മാപ്ലമാര്‍ നടത്തുന്ന കോളേജില്‍ മാത്രം മടിയില്‍ ഇരുന്നു പഠിക്കണം എന്ന് വാശി പിടിക്കാമോ സാറെ?

സ്വന്തം വീട്ടില്‍ നടപ്പാക്കിയിട്ടു പോരെ സുഹുര്ത്തുക്കളെ മൈക്കിന്റെ മുന്‍പിലും മാധ്യമങ്ങളിലും വന്നു ചാരിത്ര്യ പ്രസംഗം നടത്താന്‍?? പലരും ആ പ്രസംഗം പോലും ഇത് വരെ കേട്ടിട്ടില്ല എന്ന് അവരുടെ പ്രതികരങ്ങളില്‍ നിന്നും വ്യക്തമാണ്!
ഇവരൊക്കെ സ്വന്തം വീട്ടില്‍ എത്ര ദിവസം ഇവരൊക്കെ ഭാര്യക്ക്‌ വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട്.. ?
ഏറ്റവും വലിയ സ്ത്രീ വിരുദ്ധതയും അസഹിഷ്ണുതയും  കാണിച്ചത് കേരളത്തിലെ മാധ്യമങ്ങളാണ്.."സ്ത്രീക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ" എന്ന പ്രസ്താവന കാന്തപുരതിന്‍റെ ലേബലില്‍ മാധ്യമ സൃഷ്ട്ടിയാണ്.. അവര്‍ക്ക് വേണ്ടത് നീതിയും സ്ത്രീ സംരക്ഷണവുമല്ല.. കച്ചവടമാണ്.അത് സ്വന്തം അമ്മയെ വിറ്റിട്ടാണെങ്കിലും അവര്‍ നടത്തും!
മാതൃത്വം  എന്ന പവിത്രമായ സംഭവത്തെ  മോശമായി ചിത്രീകരിച്ചു ടി.ആര്‍.പി കൂട്ടുകയായിരുന്നു അവര്‍!!

കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിച്ചു അങ്ങ് പ്രശസ്തയായി കളയാം എന്ന് കരുതി പഴയ കെട്ടുകഥകളെടുത്തു 'കാറ്റ് നോക്കി തൂറ്റുന്നവരും' കുറവല്ല.. അഭിമുഖം തരണോ , തരണ്ടേ, ആരെടുക്കണം എന്നൊക്കെയുള്ളത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യവുമാണ്.. അതിലും അസഹിഷ്ണുത കാണിക്കാതെ ...

ചില രാജീനമാര്‍ക്ക് "മകന്‍ (സ്വന്തം മതം) ചത്താലും വേണ്ടീല മരുമോളുടെ  കണ്ണീരു കണ്ടാ മതീ" എന്ന ഭാവമാണ്..

പേരുകൊണ്ട് ആരും മുസ്ലിമാകുന്നില്ല....

അക്ബര്‍ മദ്രസയുടെ അയലെത്തെങ്കിലും പോയിരുന്നെങ്കില്‍ അയാള്‍ ഇപ്പൊ എടുക്കുന്ന പണി എടുക്കില്ലായിരുന്നു.. ..

മാധ്യമങ്ങള്‍ക്ക്, ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതന്‍ സീറോ അബ്ദുള്ളയാണ്..ഇതും വിഷയത്തില്‍ ആധികാരികമായി മൂപ്പര്‍ മസാല പറഞ്ഞു തരും!
നമുക്ക് വേണ്ടത് രണ്ടു പേരും ഒരേ ജോലി ചെയ്യണം എന്ന വാശിയല്ല.. സമൂഹത്തില്‍ രണ്ടു പേരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ്.. പലപ്പോഴും ചില സ്ത്രീകള്‍ക്കെങ്കിലും സ്വന്തം പ്രകൃതിപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മറയാണ് സമത്വ വാദം.
സ്ത്രീക്ക് വേണ്ടത് പുരുഷനെപ്പോലെ ആകുക എന്നതല്ല.. സ്ത്രീ സ്ത്രീയായി നില നില്‍ക്കണം.. അവളുടെ അഭിമാനവും, പവിത്രമായ ശരീരവും സംരക്ഷിക്കപ്പെടണം..
അവളെ തെരുവിലിറക്കി ചൂഷണം ചെയ്യാന്‍ വിട്ടു കൊടുക്കരുത്..
അവളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം..
കമ്പോള സംസ്കാരത്തിന് സ്ത്രീ ശരീരങ്ങള്‍ ഉപയോഗിക്കപ്പെടരുത്.. (നാപ്കിന്‍ മുതല്‍ വജ്യ്രം വരെ വില്‍ക്കണമെങ്കില്‍ അവര്‍ക്ക് നഗ്നമായ സ്ത്രീ ശരീരം വേണം)
സ്ത്രീയെ തെരുവിലിറക്കണമെന്നു വാശി പിടിക്കുന്നവര്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സ്ത്രീ ചൂഷകരായ പശുപാലന്മാരാന്!

ലിംഗ സമത്വമല്ല; ലിംഗ നീതിയാണ് നമുക്കാവശ്യം!!
(കാന്തപുരം പറഞ്ഞത് ഇസ്ലാമിന്‍റെ നയമാണ്.അത് മുസ്ലിംകള്‍ക്ക് മാത്രമേ ബാധകമുള്ളൂ... സംഘടനാ വിരോധത്തിന്‍റെ പേരിലോ രാഷ്ട്രീയ നേട്ടത്തിനോ അയാളെ ആക്രമിക്കുന്ന മുസ്ലിം സുഹുര്ത്തുക്കളോട്, നിങ്ങള്‍ ആക്രമികുന്നത് ഒരു വ്യക്തിയെ അല്ല, ഖുര്‍ആനിനെയും ഹദീസിനെയും ഇസ്ലാമിനെയുമാണ്....മലര്‍ന്നു കിടന്നു തുപ്പരുത്!!)