tag:blogger.com,1999:blog-1470078326314759549.post1217561784985981308..comments2023-05-16T06:13:36.983-07:00Comments on "ചെണ്ടയും കോലും": അന്ന് ജര്മനി; ഇന്ന് ഇന്ത്യ!?"ചെണ്ടയും കോലും"http://www.blogger.com/profile/11032954157120137884noreply@blogger.comBlogger2125tag:blogger.com,1999:blog-1470078326314759549.post-16770364205479577282014-03-25T12:53:33.559-07:002014-03-25T12:53:33.559-07:00ചരിത്രങ്ങളെ വളച്ചൊടിച്ച് അവസരവാദത്തിനു വേണ്ടി ഉപയോ...ചരിത്രങ്ങളെ വളച്ചൊടിച്ച് അവസരവാദത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് സമകാലീന രാഷ്ട്രീയത്തിന്റെ സദാചാരപ്രഭാഷകരുടെ നയമാണെന്നത് തികച്ചുംവ്യക്തമാണ്. ജനാധിപത്യ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് സാഹോദര്യവും സമത്വവും പ്രസംഗിക്കുകയും വർഗീയതയുടെ വിഷം സമർത്ഥമായി പകർന്നു കൊടുക്കുന്ന രാഷ്ട്രീയദുർമാർഗികളിലല്ല മറിച്ച് മതങ്ങളല്ല മനുഷ്യനാണ് വലുതെന്ന് ചിന്തിക്കുന്ന ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ജനവിഭാഗത്തിലാണെന്ന് മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ വഴിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. ഇന്നു നമ്മുടെ രാഷ്ട്രീയവും ചിന്തിക്കുന്നത് അതേ വഴി തന്നെയാണ്. ഭാരതത്തെ മറ്റു രാഷ്ടങ്ങളിൽ നിന്നും വേർത്തിരിക്കുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ ബലമാണ്. മണ്ണിലും മരത്തിലും ജീവജാലങ്ങളിൽ പോലും ദൈവികത കണ്ട് പരസ്പരം ബഹുമാനിച്ച് ഏവരേയും സംരക്ഷിക്കുന്ന ഒരു സംസ്കാരം. ആ ‘ഹൈന്ദവസംസ്കാരം’ ഒന്നു കൊണ്ടാണ് ഭാരതം ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നത്.

ഹിന്ദു മതമല്ല സംസ്കാരമാണെന്ന് തിരിച്ചറിയുന്ന എത്ര പേർ നമുക്കിടയിലുണ്ട്... ?Anonymoushttps://www.blogger.com/profile/01473856446249027259noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-54490529730033947542014-03-25T10:21:56.955-07:002014-03-25T10:21:56.955-07:00പലരും ചരിത്രപഠനം ഒരു അനാവശ്യമായാണ് കാണാറ്. പക്ഷെ ...പലരും ചരിത്രപഠനം ഒരു അനാവശ്യമായാണ് കാണാറ്. പക്ഷെ നല്ല ചരിത്രങ്ങൾക്കൊപ്പം കൊടുംക്രൂരതയുടെ ചരിത്രങ്ങളും ആവർത്തിക്കപ്പെടാം എന്നവർ ഓർക്കാറില്ല. മാനവരാശിയെ നടുക്കിയ ക്രൂരതകൾ ആവർത്തിക്കപ്പെടാതിരിക്കാൻ, അത്തരം ആശയങ്ങൾ വീണ്ടും ജന്മമെടുക്കാതിരിക്കാൻ സമൂഹം നിതാന്തജാഗ്രത പുലർത്തിയേ പറ്റൂ.

നിലവിലെ സാഹചര്യങ്ങൾ വച്ച് മോഡിക്ക് മറ്റൊരു ഹിറ്റ്ലർ ആവാൻ കഴിയും എന്ന് വിശ്വസിക്കുന്നില്ല. പക്ഷേ രാഷ്ട്രീയം സാധ്യതകളുടെ കലയാണ് എന്ന നിർവചനം വച്ച് മോഡി ഒരു അനിഷേധ്യനേതാവായി ഉയർന്നു വന്നു കൂടെന്നുമില്ല. മറ്റു മനുഷ്യവിഭാഗങ്ങളെ കുറിച്ച് ചിന്തയോ ഓർമ്മകളോ ഇല്ലാത്ത ചില മത ന്യൂനപക്ഷവിഭാഗങ്ങൾ തന്നെ മോഡിക്ക് ഇപ്പോൾ പിന്തുണ നൽകുന്നത് നാം കാണുന്നുണ്ടല്ലോ. പൊതുവെ എന്നും അധികാരത്തിനൊപ്പം നിന്ന ചരിത്രമാണ് കൃസ്ത്യൻ സഭകൾക്കുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നത് ഇതിനോട് കൂട്ടി ചേർത്തു വായിക്കേണ്ടതാണ്.
ഇന്ത്യൻ ജനത കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com