ഇന്ന് ടിവി തുറന്നപ്പോള്‍ ഒരു പ്രധാന വാര്‍ത്ത, ഈജിപ്തില്‍ സുന്നത്ത് കല്ല്യാണം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. അപ്പോള്‍ പലര്‍ക്കും സംശയം പടച്ചോനെ പെണ്‍കുട്ടികള്‍ക്കും സുന്നത്ത് കഴിക്കലോ? അതെന്താ സംഭവം?? ഈ വിഷയത്തെ കുറിച്ച് ശാസ്ത്രീയമായി ചുരുക്കത്തില്‍ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.
ലോക ആരോഗ്യ സംഘടന (WHO) ഇതിനു Female Genital Mutilation 'സ്ത്രീ ലൈംഗിക അവയവ ഘടനയില്‍ മാറ്റം വരുത്തല്‍' എന്നാണു പേരിട്ടിരിക്കുന്നത്. പെണ് ചേലാകര്‍മം, മുറിക്കല്‍ തുടങ്ങിയ നാടന്‍ പേരുകളും ഉണ്ട്. " ആരോഗ്യകരമായ കാരനങ്ങല്ക് അല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുക അല്ലെങ്കില്‍ മുറിവേല്‍പ്പിക്കുക" എന്നാണ് WHO ഇതിനെ നിര്‍വചിച്ചിട്ടുള്ളത്. 2013 ലെ കണക്കനുസരിച്ച് ലോകത്ത് ചേലാകര്മതിനു ഇരയായ 14 കോടിയില്‍ അതികം പെണ്ണ്ങ്ങള് ഉണ്ട്. ഇതില്‍ പത്തു കോടിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് സുഡാന്, സൊമാലിയ, എത്യോപിയ, ഈജിപ്റ്റ്, പശ്ചിമേഷ്യ തുടങ്ങി 28 ഓളം രാജ്യങ്ങളില്‍ ഈ ദുരാചാരം നിലവിലുണ്ട്.
എന്താണ് സംഭവം?
പുറത്തു കാണുന്ന സ്ത്രീ ലൈംഗിക അവയവങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്നതാണ് പ്രക്രിയ. ഇതില്‍ മൂന്നു വിഭാഗം ഉണ്ട്:
ഒന്ന്: Clitoris (പുരുഷന്മാരുടെ ലിംഗത്തിനോട് സാദൃശ്യമുള്ള സ്ത്രീകളുടെ ലൈംഗിക അവയവം) മാത്രം മുറിച്ചു മാറ്റല്‍ (പെണ്ണിന്റെ വികാരം കുറക്കാന്‍ വേണ്ടി; അത് വെറും തെറ്റായ ധാരണയാണ്)
രണ്ടു: Clitoris നൊപ്പം ഗുഹ്യഭാഗത്തെ ഉള്ളിലെ തൊലിയും മുറിച്ചു കളയല്‍.
മൂന്നു: Clitoris നും ഗുഹ്യഭാഗത്തെ ഉള്ളിലെയും പുറത്തെയും ചര്മംഎടുത്തു കളയുകയും രണ്ടു വശത്തെ തൊലികള്‍ തമ്മില്‍ കൂട്ടി തുന്നുകയും ചെയ്യുന്നു.മൂത്രമൊഴിക്കാനും മാസമുറ രക്തം പോകാനും മാത്രം ചെറിയ ഒരു ദ്വാരം ബാകി വെക്കും (തീപ്പെട്ടി കൊള്ളിയുടെയോ ചെറിയ മരചില്ലയുടെയോ വലിപ്പത്തില്‍). ഇത് പിന്നീട് കല്യാണം കഴിഞ്ഞ അന്ന് രാത്രി മാത്രമേ തുറക്കൂ......
വിവിധ തരം പെണ് ചേലാകര്‍മ രീതികള്‍ |
എന്തിനീ ക്രൂരത?
ഈജിപ്തിലും സുഡാനിലും ഒക്കെ ഇതിനു പേര് 'തുഹൂര്' അഥവാ 'ശുദ്ധീകരിക്കല്‍' എന്നാണു. എന്നുവച്ചാല്‍ വൃത്തിയില്ലാത്ത സ്ത്രീയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റി മൊത്തം ഒരു വൃത്തിയാക്കല്‍! (ആപ്പോള്‍ പുരുഷന്റെ ഇതിലും വൃത്തിയില്ലാത്ത എന്തൊക്കെ മുറിച്ചു മാറ്റണം എന്നാണ് ലേഖകന്റെ മറു ചോദ്യം; പക്ഷെ ലോകം പുരുഷ മേധാവിത്വത്തില്‍ ആണല്ലോ?)
മറ്റൊന്ന് സ്ത്രീ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ ആണെന്നാണ് പറയുന്നത്. വളര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു വൃത്തിയാക്കി തുന്നി പൂട്ടി വെക്കുന്നു. അതോടൊപ്പം അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുന്നു എന്ന് കരുതുന്ന ക്ളിടോരിസ് മുറിച്ചു മാറ്റുകയും ചെയ്യുന്നതോടെ വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍, സ്വയം ഭോഗം തുടങ്ങിയ കാര്യങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരാണ് എന്ന ചിന്താഗതിയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. പിന്നീട് വിവാഹ ദിവസം വരന് ഇടപെട്ടാണ് തുന്നി വെച്ച 'ദൂക്കാന്‍' തുറക്കുന്നത്. (ഞാന്‍ പൂനയില്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ എന്നെ സമീപിച്ച ഒരു വിദേശി വനിതയെ എനിക്ക് ഓര്മ വരുന്നു. അവള്‍ക് പഠനത്തിനു ഇടയില്‍ തുറന്നു പോയ ആപീസ്, തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും അടക്കണം പോലും!? വിവാഹത്തിന് തയാറെടുക്കുകയാണ് എന്നും വരന് കണ്ടു പിടിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഒക്കെയാണ് അപേക്ഷ! കക്കാന്‍ വിചാരിച്ചാല്‍ വഴികള്‍ എന്തൊക്കെ!!?)
പ്രസവ സമയത്ത് ഇത് വീണ്ടും ഒന്ന് കൂടി കീറി മുറിക്കേണ്ടി വരും. അപ്പോള്‍ ജീവിതത്തില്‍ കുറഞ്ഞ പക്ഷം മൂന്നു തവണ ഈ സ്ത്രീ ഇതിന്റെ വേദന അനുഭവിക്കണം.
പല ഗോത്ര സമൂഹങ്ങളും അവരുടെ ഒരു അഭിമാനമായും തിരിച്ചറിവിനുള്ള ഉപാധിയായും ഇത്തരം കൃത്യങ്ങള്‍ കൊണ്ടാടുന്നു. മാതാ പിതാക്കള്‍ മുന്കയ്യെടുതാണ് കര്‍മ്മം ചെയ്യിപ്പിക്കന്നത്. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാനും കുട്ടിയുടെ ദീര്‍ഘായുസ്സിനും ചേലാകര്‍മ്മം നല്ലതാണെന്ന തെറ്റായ വിശ്വാസവും ഇത്തരം സ്ത്രീകളില്‍ ഉണ്ട്!
മുസ്ലിം, കൃസ്ത്യന്‍, ജൂധ മതങ്ങളില്‍ പെട്ട പലരും സ്ത്രീ ചേലാകര്‍മം ചെയ്യാറുണ്ടെങ്കിലും മുകളില്‍ വിവരിച്ച രീതിയില്‍ ഉള്ള കര്‍മങ്ങള്‍ ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമല്ല എന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്! പുരുഷ ചേലാകര്‍മം മതപരമായും ശാസ്ത്രീയമായും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ചെയ്യുന്ന രീതി:
പണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി വേദന കൂടാതെ കാര്യം സാധിക്കാം. നാട്ടിന്‍പുറങ്ങളില്‍ കത്തിയോ ബ്ലെടോ ഉളിയോ ഒക്കെ ഉപയോഗിച്ചാണ് ചെത്തിമാറ്റല് കര്‍മം നടത്തുന്നത്. മുറിച്ചതിനു ശേഷം ഒരു ചെറിയ മരച്ചില്ല തിരുകി ബാക്കിയുള്ള ഭാഗം തുന്നുകയോ അല്ലെങ്കില്‍ രണ്ടു കാലുകള്‍ 2-6 വരെ ആഴ്ചകള്‍ കൂട്ടി കെട്ടി വെക്കും മുറി ഉണങ്ങാന്‍. ഇപ്പോള്‍ എല്ലാം വൃത്തിയായി!..എല്ലാം സുരക്ഷിതം!?
ആരോഗ്യ പ്രശ്നങ്ങള്‍:
രക്ത സ്രാവം, അണുബാധ, എയിഡ്സ്, മഞ്ഞപിത്തം, റ്റെട്ടാനസ് തുടങ്ങിയവയാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ചെയ്യുന്നത് കൊണ്ടുള്ള ദൂശ്യ ഫലങ്ങള്‍.
ഭാവിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദന, കുട്ടികള്‍ ഉണ്ടാവാതിരിക്കുക, ഗുഹ്യ ഭാഗ മുഴകള്‍, മൂത്രം പോകാതിരിക്കല്‍, ഗര്‍ഭ കാലത്തും പ്രസവ സമയത്തും ഉള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നു.
(ഒരു തരം ലൈംഗിക അരക്ഷിത ബോധമല്ലേ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം? പിന്നെ വിദ്യാഭ്യാസം ഇല്ലായ്മയും??)
അവലംബം: http://www.who.int/mediacentre/factsheets/fs241/en/