ഒരു തണുത്ത മഞ്ഞുള്ള രാവിലെ നാസറിന്റെ ബാപ്പ 11, 9, 7, 5
വയസ്സുള്ള അവര്‍ നാല് പേരെ യെതീം കുട്ടികളാക്കി പോകുമ്പോള്‍ അവന്‍റെ
ഉമ്മയ്ക്ക് ഇരുപത്തി ആരു വയസ്സ്. സുന്ദരിയും സുമുഖയുമായ ഒരു യുവതി. ജീവിതം
ജീവച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത അവരുടെ മുന്‍പില്‍ പലരും പല വഴികളും
ഉപദേശിച്ചു. എപ്പോഴാണ് അടുത്ത കല്യാണം? കുട്ടികളെ എപ്പോഴാണ് അനാഥാലയത്തില്‍ ആക്കുന്നത്? ഞാന്‍ നിന്നെ പോന്നു പോലെ നോക്കാം തുടങ്ങിയ കഴുകന്മാരുടെ വാക്കുകള്‍.
ബാപ്പ മരിച്ചപ്പോള്‍ എന്റെ കുട്ടികളെ റബ്ബേ നീ യതീം ആക്കിയല്ലോ എന്ന് ആ ഉമ്മ വാവിട്ടു കരഞ്ഞപ്പോള്‍ അതിന്റെ അര്‍ത്ഥം അഞ്ചു വയസ്സുള്ള അവനറിയില്ലായിരുന്നു. പക്ഷെ എന്താണ് യതീം എന്ന് ജീവിതം അവനെ പഠിപ്പിച്ചു!
ഉമ്മ അവര്‍ മക്കള്‍ക് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞു വെക്കുകയായിരുന്നു. കരിങ്കല്‍ ക്വാറി യില്‍ കരിങ്കല്‍ ചുമന്നും റബ്ബര്‍ വിറകു വെട്ടിയും ഒക്കെ ഉമ്മ മക്കളെ അന്തസ്സായി വളര്‍ത്തി. പെരുന്നാളിനു മക്കള്‍ക് എല്ലാവര്ക്കും ഉടുപ്പ് വാങ്ങിച്ചപ്പോള്‍ ഉമ്മാക് വാങ്ങിചിരുന്നില്ല എന്നു പിന്നീടാണ് അവന്‍ അറിഞ്ഞത്. കാരണം, ആ കടം തന്നെ വീടാന്‍ ഇനി മാസങ്ങള്‍ പണിയെടുക്കനമായിരുന്നു. ഹോസ്റ്റലില്‍ വയറു നിറച്ചും പിന്നെയും അവര്‍ ഭക്ഷണം തിന്നപ്പോള്‍ ഉമ്മയുടെ വയറു കാലിയായിരുന്നു എന്ന് ബുദ്ധി വെച്ചപ്പോഴാണ് ഉമ്മ പറഞ്ഞു കൊടുത്തത്. പച്ചവെള്ളം കുടിച്ചു ഉറങ്ങിയ കുറെ രാത്രികള്‍ ഉണ്ടത്രേ!!
അവരില്‍ ചെറിയ രണ്ടു കുട്ടികള്‍ നേര്‍ വഴിയില്‍ നിന്നും തെറ്റിപ്പോകുമോ എന്ന ഭയവും പണിക്കു പോകാനുള്ള സൌകര്യത്തിനും ഉമ്മ അവരെ യതീമ്ഖാനയില്‍ ചേര്‍ത്തി. ഉമ്മയ്ക്ക് അവനെ വേണ്ടാഞ്ഞിട്ടാണ് ഇവിടെ കൊണ്ട് ആക്കിയത് അന്ന് അവന്‍ ചിന്തിക്കുകയും ഒരു പാട് പ്രാവശ്യം ഓടി വീടിലേക്ക് തന്നെ പോകുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ലോകത്ത് ഏറ്റവും അഭിമാനിക്കുന്ന സ്ത്രീ അവന്‍റെ ഉമ്മയാകണം!
ഉമ്മ അദ്വാനിച്ച് അവന്‍റെ പെങ്ങളെ ഒരു നേഴ്സ് ആക്കി, വല്യ ജെഷ്ട്ടന്‍ കൈതൊഴില്‍ പഠിച്ചു ഉമ്മയ്ക്ക് ഒരു താങ്ങ് ആയി, മറ്റൊരു ജെഷ്ട്ടന്‍ ഡിഗ്രിയും ബുസിനെസ്സും പഠിച്ചു ജോലിയിലും ബിസിനെസ്സിലും ആക്കി. അവനെ പഠിപ്പിച്ചു ഒരു ഡോക്ടരാക്കി. എല്ലാം ഉമ്മയുടെ നിശ്ചയ ധാര്‍ദ്യവും അദ്ധ്വാനവും തന്നെ.
അവര്‍ മക്കള്‍ എല്ലാം നേടി, ഉമ്മയുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മയ്ക് ബാകിയായത് കണ്ണുനീര്‍ തോരാത്ത ആയിരക്കണക്കിന് രാത്രികള്‍, ചുട്ടു പൊള്ളുന്ന-വിശന്നു പൊരിഞ്ഞ ഒരു പാട് പകലുകള്‍, കാമ കഴുകന്മാരുടെ കുത്തുവാക്കുകളും നോട്ടങ്ങളും, പഴകി വിയര്‍പ്പും റബ്ബര്‍ കറയും നാറുന്ന വസ്ത്രങ്ങളും ഒക്കെയാണ്. അന്നൊക്കെ ഉമ്മയെ പിടിച്ചു നിര്‍ത്തിയത് മക്കള്‍ക്ക് വേണ്ടി ജീവിക്കണം എന്നുള്ള ഒരു വികാരം മാത്രമായിരുന്നു.
ഉമ്മയെ കൈ പിടിച്ചു ഹജ്ജു ചെയ്യിപ്പിച്ചു എന്നത് അവന്‍റെ ഒരു മഹാ ഭാഗ്യമായി അവന്‍ കരുതുന്നു. മക്കള്‍ അവര്ക് നല്ല ഒരു വീടും (ഉമ്മയുടെ നാമകരണത്തില്‍), മുന്തിയ വസ്ത്രങ്ങളും സ്വര്‍ണവും ഒക്കെ വാങ്ങിച്ചു കൊടുക്കുന്നു എന്നതില്‍ അപ്പുറം മക്കളുടെ വളര്‍ച്ച കണ്ടു അഭിമാനിക്കുകയും സന്തോഷിക്കുകയും ആണ് ആ ഉമ്മ!!
കുട്ടികളെയും ഭര്‍ത്താവിനെയും വിട്ടു തന്റെ കാമ വെളികല്‍ക്കായി കണ്ടവന്റെ കൂടെ ഇറങ്ങി ഓടുന്നവരും തന്റെ മക്കളുടെ ശരീരം വിറ്റു ജീവിതം കൊഴുപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഇന്നത്തെ ന്യൂ ജനറേഷന്‍ അമ്മമാര്‍ക്കും, പോറ്റി വളര്‍ത്തിയ മാതാ പിതാക്കളെ വൃദ്ധ സദനത്തിലും റോടരികിലും കൊണ്ട് പോയി തള്ളുന്നവര്ര്‍ക്കും, അമ്മ എന്താണ് എന്ന് മനസ്സിലാക്കാനും പാഠങ്ങള്‍ ഉള്‍കൊള്ളാനും ഈ ഉമ്മ എല്ലാവക്കും ഒരു മാതൃകയാണ്!. ഇത് പോലത്തെ ഒരു പാട് ഉമ്മമാര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരും ജീവിതം കൊതി തീരാതെ നമ്മെ വിട്ടു പിരിഞ്ഞവരും ഉണ്ട്. നമുക്ക് എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. അമ്മമാര്‍ക്കായൊരു ദിവസം വേണമെന്നില്ല, എന്റെ എല്ലാ ദിവസവും എന്റെ ഉമ്മാക് വേണ്ടി തന്നെ!!
ഉമ്മാ...................നിങ്ങളുടെ കാലടിയിലാണ് സ്വര്‍ഗം!

Dr. salam abdul ഒരുപാട് നന്നിയുണ്ട്..ഞാൻ ഇത് വായിച്ചു ശരിക്കും കണ്ണുനീര വന്നു ..ഇത് പോലെ ഉപ്പ മരിച്ചു ഉമ്മ തരുന്ന ചെറിയ ചില്ലറയും വെച്ച് പഠിച്ചവനാണ് ഞാനും ..ഇപ്പോഴാണ് ആ ചില്ലറ തുണ്ട് കളുടെ വില മനസിലാവുന്നത് ..ഉമ്മ എപ്പോഴും ഞങ്ങൾ കേള്കെ ഉറകെ പ്രര്തിക്കും " നാഥാ എന്റെ മക്കളെ നീ നല്ല ഒരു നിലയിലേക് എത്തികണേ.... , പറയിപപികുന്നവരുടെ ( ചീത്ത പേര് ) വരുടെ കൂട്ടത്തില ഉള്പെടുതരുതെ ...." ഈ പ്രാര്ത്ഥന ഞാൻ മനസിലകിയത് " പടച്ചവനോട് പരര്തികുന്നതിനോടപ്പോം നമ്മുക്ക് കൂടി ഉള്ള ഒരു ഉപദേശ മാണ്...ഉമ്മാക്ക് മുഖത്ത് നോക്കി നമ്മോടു പറയാൻ ഉള്ള വിഷമം .... (മോനെ നാട്ടുകര്കിടയിൽ എന്റെ മോൻ ചീത്ത പേര് ഉണ്ടാകരുത് എന്ന് ) ഉമ്മയുടെ ഇത്തരം ആത്മാര്തമായ പ്രാര്ത്ഥന യായിരിക്കും നമ്മൾ ഇന്ന് ഈ നിലയിൽ എല്ലാം എത്തിപെടാൻ കാരണം ...എന്നാലും ഇന്നും ഈ മനസിൽ ഇത് വരെ സാധിപിചെടുകാൻ കഴിയാത്ത ഒരു ആഗ്രഹമുണ്ട് ഉമ്മയുടെ കൈ പിടിച്ചു ആ ക`ബാലയം ഒന്ന് ചുറ്റാൻ ...നാഥാ നീ ഞങ്ങള്ക് അതിനുള്ള തൗഫീഖ് നല്കേണമേ ........ആമീൻ ...സലാം സർ നിങ്ങൾ ഒരു പാട് ഭാഗ്യം ചെയ്തവനാണ്
ReplyDeleteഅള്ളാഹു സാധിപ്പിച്ചു തരട്ടെ!آمین!!
Deleteജീവന്റെ കണികകള്‍
ReplyDeleteവേരറ്റുപോകാത്ത
ജനയത്രി നിറ
വ്യക്ഷമാണീയമ്മാ,
വരികളില്‍ വിവരിക്കാന്‍
വിവര്‍ത്തനതീതമാം,
നിറകാവ്യ രൂപമാണെന്നമ്മാ.....
നല്ല എഴുത്ത്
ആശംസകൾ
thank you!
Delete...........................
ReplyDelete:)
.....................
................
..........
......
...
..
.
:(
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/