Pages

Wednesday, May 8, 2013

ഫൌസിയയുടെ 'പ്രതിസന്ധി' യും ബഷീര്‍ക്കാന്റെ ക്ഷമാപണം അഥവാ ഭീഷണിയും!?

ഈ അടുത്ത കാലത്താണ് മഹാനായ ചിന്തകയും ഫുധിജീവിയുമായ ഫൌസിയ മുസ്തഫ എന്ന വമ്പത്തി മലപ്പുറത്തെ ഗള്‍ഫുകാരായ മുസ്ലിം ഭാര്യമാരുടെ പ്രതിസന്ധി കണ്ടെത്തിയത്. ആ കണ്ടെത്തലിനു എതിരെ തറവാട്ടില്‍ പിറന്നവരും അമ്മയെയും ഭാര്യയേയും പ്രദര്‍ശിപ്പിച്ചു ജീവിക്കാത്തവരുമായ മുഴുവന്‍ മലയാളികളും ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു. നാടിനും നാട്ടാര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത മലപ്പുറം ഗള്‍ഫുകാരുടെ പണം കൊണ്ട് കെട്ടിപ്പടുത്ത ഇന്ത്യവിഷന്റെ ഗള്‍ഫുപതിപ്പ് പുറം ലോകം കാണാതെ ബ്രൂനഹത്യ ചെയ്യപെടാന്‍ വരെ കാരണമായേക്കാവുന്ന ഒരു വലിയ മണ്ടത്തരമാണ് അവര്‍ വിളിച്ചു പറഞ്ഞത്‌ എന്ന് ഞമ്മളെ ബഷീര്‍ കാക്കയ്ക്ക് പെട്ടെന്ന് പുട്തം കിട്ടി.. പുള്ളി എത്രയും പെട്ടെന്ന് ഒരു ക്ഷമാപണ കുറിപ്പ്, ഛെ! അല്ല ഭീഷനിക്കുറിപ്പുമായി രംഗത്ത് എത്തി! അതിലെ ചില രസകരമായ സംഭവങ്ങളിലേക്ക്:

“മുസ്ലിം സ്ത്രീകളില്‍ ‘ചിലര്‍’ ഉപയോഗിക്കുന്ന പര്‍ദ്ദ വഷ്ട്രതെ കുറിച്ച് നടത്തിയ ‘ചില’ പരാമര്‍ശങ്ങള്‍ ഗള്‍ഫിലെ ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കിയതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു” 

അല്ല വിഷമേ ഈ ചില ചില ചില എന്ന ചില നമുക്ക് മുസ്ലിം സ്ത്രീകളില്‍ ഭൂരിഭാഗവും  ഉപയോഗിക്കുന്ന പര്‍ദ്ദ വസ്ത്രത്തെ കുറിച്ച് നടത്തിയ ചില നിരുത്തരവാധപരവും വംശീയമായി ആക്ഷേപിക്കുന്നതും മത സ്വാതന്ത്യത്തെ ഹനിക്കുന്നതുമായ ആയപരാമര്‍ശങ്ങള്‍ ഗള്‍ഫിലെ ജാതി മത ഭേതമന്യേ ഭൂരിഭാഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കിയതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നുഎന്ന് തിരുത്തി വായിച്ചു കൂടെ? അല്ല അങ്ങിനെ വായിച്ചാലും കേസ് കൊടുക്കുമോ??

“ആ പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന് ആവശ്യമില്ലാത്ത രണ്ടു മൂന്ന് വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടി എന്നാ വിമര്‍ശനം വസ്തുതാപരമാണ്”

അല്ല വിഷമേ ആ അറിയാതെ കടന്നു കൂടിയ രണ്ടു മൂന്ന് വാക്കുകള്‍ തന്നെയല്ലേ ആ പ്രോഗ്രാം സ്ക്രിപ്റ്റില്‍ നിങ്ങള്‍ ഉദ്ദേശിച്ച യഥാര്‍ത്ഥ ഉള്ളടക്കം!? 

“മലപ്പുറത്തെ ഒട്ടേറെ സ്ത്രീകളോട് സംസാരിച്ച ശേഷമാണ് അത്തരം ഒരു അഭിപ്രായ രൂപീകരണം നടത്തിയത്”

അന്തിയുറങ്ങാന്‍ കൂട്ടിനു ആളില്ലാത്തത് കൊണ്ട് ഞങ്ങള്‍ വല്ലാത്ത പ്രതിസന്ധിയിലാണ് എന്നും അത് മറികടക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ഞങ്ങള്‍ ആപീസ് പര്‍ദ്ദ ഇട്ടു പൂട്ടി ഇട്ടിരിക്കുകയാണ് എന്നും നിങ്ങളോട് പറഞ്ഞ മലപ്പുറത്തെ ഒട്ടേറെ സ്ത്രീകളുടെ ലിസ്റ്റ് ഒന്ന് തരാമോ? നമുക്ക് അതിന്റെ ആധികാരികതയെ കുറിച്ച് ഒരു പോലിസ് അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ??

“സൗദി അറേബ്യയിലെ ജോലി മേഖലയിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാകിയ നിതാകാത്ത് നിയമം കേരളത്തില്‍ ഉണ്ടാക്കുന്ന സാമൂഹിക ആഘാതങ്ങളെ കുറിച്ച് ഇന്ത്യവിഷന്‍ മലപ്പുറം റിപ്പോര്‍ട്ടര്‍ ഫൌസിയ തയ്യാറാക്കിയ സ്പെഷല്‍ കരസ്പോണ്ടന്ടു 

ഇപ്പോള്‍ ഭീഷണി ക്ഷമാപണം വായിച്ചപ്പോള്‍ ആണ് ഫൌസിയ മാഡത്തിന്റെ സ്പെഷല്‍ കരസ്പോണ്ടന്ടുസൌദിയിലെ നിതാഖാത്തു മായി ബന്ധപ്പെട്ട റിപ്പോര്ട്ടാണെന്ന തമാശയും മനസ്സിലാകുന്നത്. നിതാഖാത്തും പര്ധയും തമ്മിലെന്താണ് ബന്ധം? നിതാഖാത്തും മലപ്പുറത്തെ പ്രവാസി ഭാര്യമാരുടെ ശാരീരിക പ്രതിസന്ധിയുംതമ്മിലെന്താണ് ബന്ധം? നിതാഖാത്തും മുസ്ലിം പെണ്കുാട്ടികളുടെ എസ്.എസ്.എല്‍.സി പരീക്ഷയും തമ്മിലെന്താണ് ബന്ധം? എന്നൊന്നും ബഷീരാക്ക വിവരിച്ചു കണ്ടില്ല? (കടപ്പാട്: റഫീക്ക് പാറക്കല്‍)

“വസ്ത്ര ധാരണത്തില്‍ ഉള്‍പ്പടെ ജീവിതത്തിലെ എല്ലാ മേഖലയിലും സ്ത്രീകള്‍ക് സ്വയം നിര്‍ണയാവകാശം ഉണ്ടെന്ന വിശാല പുരോഗമന അഭിപ്രായമാണ് ഇന്ത്യവിഷം എഡിറ്റോറിയല്‍ സമിതിയുടെത്. പര്‍ദ്ദ ഒരു വസ്ത്രം എന്നാ നിലയില്‍ സ്ത്രീകളുടെ തിരഞ്ഞെടുപ്പാനെങ്കില്‍ അക്കാര്യത്തിലും ഞങ്ങളുടെ നിലപാട് മറിച്ചല്ല

അപ്പോള്‍ പര്‍ദ്ദ പ്രാകൃതവും യാധാസ്ഥിതികവുമാണ് എന്ന താങ്കളുടെ റിപ്പോര്‍ട്ടര്‍, താങ്കള്‍ ചീഫ് എഡിറ്റര്‍ ആയ ചാനലില്‍ വിളിച്ചു പറഞ്ഞ പഭിപ്രായം എഡിറ്ററിയല്‍ സമിതിക്ക് ഇല്ലെങ്കില്‍ പിന്നെ ഈ പണി രാജി വെച്ച്, മുഴച്ചു നില്‍കുന്ന ഭാഗങ്ങള്‍ മാത്രം മറയുന്ന തുണികഷ്ണങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ് തുടങ്ങിക്കൂടെ? അതല്ലേ ‘വിശാല പുരോഗമന’ ചിന്തക്ക് ഒന്ന് കൂടി നല്ലത്?? (അല്ല ശരീരം മാന്യമായി മറക്കല്‍ പ്രാകൃതവും യാധാസ്ഥിതികവുമാണല്ലോ?) 

പര്‍ദ്ദ എന്ന വാകിന്റെ അര്‍ഥം 'മറ' എന്നാണ്. കറുത്ത നിറത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള വസ്ത്രം  മാത്രമേ ധരിക്കാവൂ എന്ന് ഇസ്ലാം സ്ത്രീകളോട് പറഞ്ഞിട്ടില്ല. പക്ഷെ തന്റെ തൊലിയും ശരീരത്തിന്റെ അംഗ ലാവന്യവും പുറത്തു കാണാത്ത തരത്തിലുള്ള വസ്ത്രം ധരിക്കുക. അതാണ്‌ പര്‍ദ്ദ. 

“പരിപാടി സംപ്രേഷണം ചെയ്തു ഒരു മാസത്തിനു ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്തു സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ വഴി ഇന്ത്യവിഷന് എതിരെ അപകീര്‍ത്തി പരമായ ഒരു കാമ്പൈന്‍ നക്കുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒരു വനിതാ  റിപ്പോര്‍ട്ടര്‍ക്ക് എതിരെ അങ്ങേ അറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും അംഗീകരികാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായും സ്ഥാപനം എന്നാ നിലയില്‍ ഇന്ത്യവിഷനും നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്”

ലോകത്തുള്ള എല്ലാവരുടെയും വാക്കുകളും പ്രസംഗങ്ങളും വെട്ടി മുറിച്ചു നിങ്ങള്ക് ഇഷ്ട്ടമുള്ള ഭാഗങ്ങള്‍ മാത്രം സംപ്രേഷണം ചെയ്തു രാജ്യവും നാടും കുടുംബവും കലക്കുന്ന നിങ്ങള്ക് നിങ്ങള്‍ പറഞ്ഞ തോന്നിവാസം എടുത്തു പറഞ്ഞപ്പോള്‍ പൊള്ളി അല്ലെ? ഇപ്പോള്‍ ഇന്ത്യ ഒരു വെള്ളരിക്കാ പട്ടണം അല്ല. സോഷ്യല്‍ മീഡിയകളുടെ ശക്തി നിങ്ങള്‍ ശരിക്കും അറിയാനിരിക്കുന്നത്തെ ഉള്ളൂ. ഇപ്പോള്‍ നടന്നത് വെറും അസന്ഘടിതരായ വ്യക്തികളുടെ പ്രതിഷേധമാണ്. ഇനിയും നിയമ നടപടി എന്നൊക്കെയുള്ള ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനും തോന്നിവാസം തുടരാനും ആണ് ഭാവം എങ്കില്‍ സോഷ്യല്‍ മീഡിയയുടെയും സംഘടിത പ്രവാസ ശക്തിയുടെയും ചൂട് നിങ്ങള്‍ അറിയാനിരിക്കുന്നത്തെ ഉള്ളൂ. ഇങ്ങനെ പോയാല്‍ മിക്കവാറും ഈ വിഷ ചാനെലിന്റെ ആപീസ് പൂട്ടും.
മത സ്വാതന്ത്ര്യം ഹനിക്കള്‍, വംശീയ അധിക്ഷേപം, വര്‍ഗീയത പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് ഇന്ത്യവിഷന് എതിരെ കോടതിയെ സമീപിക്കാന്‍ എന്താ പ്രവാസികള്‍ക് വക്കീലിനെ കിട്ടില്ലേ?
മാന്യമായി ജീവിക്കുന്ന മലപ്പുറത്തെ വീട്ടമ്മമാരെ വര്‍ഗീയമായും വംശീയമായും അധിക്ഷേപിച്ച ഫൌസിയ മുസ്തഫക്കെതിരെ കേസ് കൊടുത്താല്‍ പ്രവാസികള്‍ക് പുളിക്കുമോ??

“ക്ഷമ ചോദിക്കുന്നു, പരിപാടി പിന്‍‌വലിക്കുന്നു”

താങ്കളുടെ അമ്മയ്ക്കും പെങ്ങല്കും ഭാര്യക്കും ഒക്കെ എതിരായി കുറെ പൂര തെറി വിളിക്കാം. എന്നിട്ട് ഒരു മാസം കഴിഞ്ഞിട്ട് ഒരു വിശദീകരണ കുറിപ്പ് എഴുതി തരാം. പിന്നെ തെറിക്കു എതിരെ പ്രതികരിച്ച താങ്കള്ക് എതിരെ നിയനടപടി എന്ന ഭീഷനിയും മുഴക്കാം. എന്ത്യേ? പറ്റൂലെ?

ഒരു ക്ഷമ ചോദിക്കല്‍ കൊണ്ടോ ഭീഷണി കൊണ്ടോ കൈ കഴുകാവുന്ന തോനിവാസം അല്ല ഈ ചാനല്‍ വിളിച്ചു കൂവിയത്. ഇന്ത്യയുടെ ഭരണഘടന അനുവദിച്ചു തന്ന ജീവിക്കാനും ഇഷ്ട്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു അനുസരിച്ചു ജീവിക്കാനും ഉള്ള അവാകഷതിന്മേല്‍ ഉള്ള കടന്നു കയറ്റവും ഒരു സമുധായാത്തെ വംശീയമായ അധിക്ഷേപവും ആണ് ഇന്ത്യവിഷം നടത്തിയത്. ക്രിസ്ത്യാനിയും ജൂധനും ഒന്നും ധരിക്കുന്ന പര്‍ദ്ദക്കുള്ളില്‍ ആര്‍ക്കും ചൂട് എടുക്കുന്നില്ലേ? അതിനുള്ളില്‍ ഒന്നും കയ്യിട്ടു വാരിയാല്‍ എന്തെ നിങ്ങളുടെ ടി അര്‍ പി കൂടില്ലേ? (അങ്ങിനെ ഒരിക്കലും ചെയാന്‍ പാടില്ല) അതോ മുസ്ലിം സ്ത്രീകളുടെ മെക്കിട്ട് കേറുന്നതാണോ ഒരു ഫാഷന്‍? (അതും മസ്ലിം നാമധാരിയായ ഒരു ശിഖണ്ടിയെ മുന്‍ നിര്‍ത്തി) ഇത്തരം മണ്ടത്തരങ്ങള്‍ വിളമ്പുന്ന ഫൌസിയയെ പുറത്താക്കി ഇന്ത്യവിഷം അതിന്റെ വര്‍ഗീയ അജണ്ട തിരുത്തുന്നത് വരെ ഈ ചാനെല്‍ ബഹിഷ്ക്കരിക്കേണ്ട കാലം അതിക്രമിചിരിക്കുവോ!?

കൂടെ വായിക്കേണ്ട പോസ്റ്റ്‌:
(മുകൂര്‍ ജാമ്യം: ഞമ്മള് മേലെ പറഞ്ഞത് ഞമ്മളെ ഐപ്രായം ആണ്. ഇഞ്ഞു അതുംകേട്ട് ഇങ്ങള് ഇന്ത്യവിഷന്‍ കാണാത്തെയ്നു ഓല് കേസ് കൊട്ത്താല്‍ ഞമ്മള് എല്ക്കൂലട്ടോ! പറഞീല്ലാണ് മാണ്ട!!)

Tuesday, May 7, 2013

'മുട്ടി' നില്‍കുന്ന 'മലപ്പുറത്തെ ഗള്‍ഫ്‌ ഫൌസിയ' മാര്‍!

 

Noble Laureate, Tawakul Karman responds to Hijab, When asked about her Hijab By Journalists and how it is not proportionate with her level of intellect and education, she replied:

 

“Man in The early times was almost naked, and as his intellect evolved he started wearing clothes. What I am today and what I’m wearing represents the highest level of thought and civilization that man has achieved, and is not regressive. It’s the removal of clothes again that is regressive back to ancient TIMES.”

 

"മനുഷന്‍ അതിന്റെ ആദിമ കാലത്ത് ഏറെക്കുറെ നഗ്നനായിരുന്നു. അവന്റെ ബുദ്ധി, വികാസം പ്രാപിച്ചതോടെയാണ് ക്രമേണ അവന്‍ വസ്ത്രധാരണം തുടങ്ങിയത്. ഇന്ന് ഞാന്‍ ധരിച്ചിരിക്കുന്ന ഈ വേഷം മനുഷ്യര്‍ സ്വായത്തമാക്കിയ ഉയര്‍ന്ന ചിന്തയെയും സംസ്കാരത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത് , അല്ലാതെ ഒരു തിരിച്ചു പോക്കിലെക്കല്ല. വസ്ത്രം ഉരിയുക എന്ന് പറഞ്ഞാല്‍ അത് പുരാതന  യുഗത്തിലെക്കുള്ള ഒരു തിരിച്ചു പോക്കായിരിക്കും."

                    മഞ്ഞപിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായെ കാണൂ. അത് പോലെയാണ് ചിലര്‍. തന്നെ പോലെ എല്ലാ പെണ്ണുങ്ങളും എന്തിനോ മുട്ടി നല്‍കുന്നവര്‍ ആണെന്നാണ് അവരുടെ വിചാരം. ദൈവ വിശ്വാസം, സ്നേഹം, പരസ്പര വിശ്വാസം, മരണം, നരകം, സ്വര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും അവര്ക് വിശ്വാസമില്ല. ജീവിതം എന്നാല്‍ കുറെ 'കോലിട്ടു ഇളക്കല്‍' ആണ് എന്ന് കരുതിയവരോട്, സത്യത്തില്‍ ജീവിതം എന്നത് സ്നേഹമാണ്, സേവനമാണ്, സമര്‍പ്പണമാണ്, ക്ഷമയാണ്. അതിനൊരു യോഗം വേണം, സംസ്കാര സമ്പന്നമായ കുടുമ്പത്തില്‍ ജനിക്കണം!

ഗള്‍ഫുകാരന്‍ തന്റെ ഭാര്യയെ വീട്ടിലാക്കി ഇങ്ങോട്ട് വണ്ടി കയറിയത് ഇവിടെ വേറെ പെണ്ണ് കെട്ടി ജീവിക്കാനല്ല. രാത്രിയില്‍ പബ്ബുകളിലും വേശ്യാലയങ്ങളിലും കഴിച്ചു കൂട്ടാനുമല്ല. അവന്റെ ജീവിത പ്രാരാബ്ധവും കടപ്പാടുകളും അര്‍പ്പണ മനോഭാവവുമാണ്‌ അവനെ ഈ മരുഭൂമിയില്‍ എത്തിച്ചത്. മെഴുകു തിരി പോലെ സ്വന്തം ജീവിതവും സ്വപനങ്ങളും വികാരങ്ങളും ഉരുക്കി അവന്‍ മറ്റുള്ളവര്ക്കും നാടിന്നും വേണ്ടി ജീവിച്ച്ക്കുന്നു. ഇന്ന് കേരളത്തിലെ എല്ലാ വ്യക്തിയും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഗുല്ഫുകാരെന്റെ പണത്തിന്റെ പങ്കു പറ്റുന്നവരാണ്.  ഇവിടെ ജോലി ചെയ്യുന്ന ഭൂരി ഭാഗം ഗള്‍ഫുകാരനും തന്റെ കുടുംബത്തെ കൂടെ നിര്‍ത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ ആയതു കൊണ്ട് മാത്രമാണ് അവരുടെ ഭാര്യമാന്ര്‍ നാട്ടില്‍ വിധവകളെ പോലെ കഴിയേണ്ടി വന്നത്.അത് അവന്‍ തിരഞ്ഞെടുത്തതല്ല. അവന്റെ വിധിയാണ്!

ഒരു കൂട്ടം ചെന്നായ കളുടെയും  മിസ്സ്‌ കൊളുകാരുടെയും  കണ്ണ് കൊണ്ടും നാവു കൊണ്ടും വ്യഭിജരിക്കുന്നവരുടെയും ഇടയില്‍ ഗള്‍ഫുകാരന്റെ ഭാര്യമാര്‍ പിടിച്ചു നില്കുന്നത് സ്നേഹത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും, പരലോക ചിന്തയുടെയും, സാമൂഹിക മൂല്യങ്ങളുടെയും  ഒക്കെ ബലത്തിലാണ് (ചില ഉദാഹരണങ്ങള്‍ വഴി പിഴച്ചവരുടെതും ഉണ്ടെങ്കിലും). അവള്‍ പര്ദ്ധ ധരിക്കുന്നത് അവള്‍ അതിനുള്ളില്‍ സുരക്ഷിതയാണ് എന്ന വിശ്വാസമുള്ളത് കൊണ്ടാണ്. "ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാർ തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു" എന്നാണ് ഫൌസിയയുടെ മഹാ കണ്ടു പിടുത്തം! ഈ ദുരവസ്ഥ മറി കടക്കാന്‍ അവര്‍ ഇനി എന്ത് ചെയ്യണം എന്നാണു ഫൌസിയ പറയുന്നത്? പര്‍ദ്ദയും മാന്യമായ വസ്ത്രങ്ങളും ഒക്കെ എറിഞ്ഞു തെരുവിലെക്കോ വേശ്യാലയങ്ങളിലെക്കോ ഇറങ്ങി പോകണോ?? അതോ സമൂഹത്തിലെ  ചെന്നായ കൂട്ടങ്ങള്‍ക് അന്തിയുരങ്ങാനുള്ള സത്രമാക്കി അവളുടെ വീട് മാറ്റണോ?? അവര്‍ മാന്യമായി തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും സമൂഹത്തെയും വഞ്ചിക്കാതെ ജീവിക്കുന്നതില്‍ ആര്‍ക്കാണിത്ര മനപ്രയാസം??


ലോകത്ത് അമൂല്യമായ എന്തും ഒരു കവചത്തിന് ഉള്ളിലാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. വജ്രവും രത്നവും, സ്വര്‍ണ്ണവും എല്ലാം. അതില്ലെങ്കില്‍ കള്ളന്മാര്‍ അടിച്ചു കൊണ്ട് പോകും എന്ന് തീര്‍ച്ച. ഇസ്ലാമിക വീക്ഷണത്തില്‍ ലോകത്ത് ഏറ്റവും അമൂല്യമായ സ്വത്തു സ്ത്രീ തന്നെയാണ്. അവള്‍ അമ്മയാണ്, മകളാണ്, ഭാര്യയാണ്, സഹോദരിയാണ്. ആ അമൂല്യ രത്നവും സംരക്ഷിക്കപ്പെടെണ്ടാതാണ്. പര്‍ദ്ദ എന്ന വാകിന്റെ അര്‍ഥം 'മറ' എന്നാണ്. കറുത്ത നിറത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള വസ്ത്രം  മാത്രമേ ധരിക്കാവൂ എന്ന് ഇസ്ലാം സ്ത്രീകളോട് പറഞ്ഞിട്ടില്ല. പക്ഷെ തന്റെ തൊലിയും ശരീരത്തിന്റെ അംഗ ലാവന്യവും പുറത്തു കാണാത്ത തരത്തിലുള്ള വസ്ത്രം ധരിക്കുക. അതാണ്‌ പര്‍ദ്ദ. ഇന്നത്തെ രീതിയിലുള്ള കറുത്ത വസ്ത്രം അത് ഒരു അറേബ്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. വസ്ത്രം കറുത്തതോ വെളുത്തതോ എന്തെങ്കിലും  ആകട്ടെ, പക്ഷെ ശരീരവും അംഗ ലാവ്ന്യവും മറഞ്ഞാല്‍ മതി. ജാതി മത ഭേത മന്യേ എല്ലാവരും അംഗീകരിച്ച ഒരു കാര്യമാണ് സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണം എന്നത്.  തന്റെ ശരീരം മറച്ചു സ്ത്രീ നടക്കുന്നത് ആര്‍ക്കാണ് അത്ര പിടിക്കാത്തത്? അതൊരു തരം ഞരമ്പ് രോഗമല്ലേ?? കിട്ടാത്ത മുന്തിരി പുളിക്കുന്ന തരത്തിലുള്ള ഒരു രോഗം! സ്ത്രീ നഗ്നതയ്ക്ക് വേണ്ടി ശബ്ദ്ധിക്കുന്ന ഇക്കൂട്ടരുടെ സ്വന്തം ഭാര്യയുടെയും വീട്ടുകാരുടെയും ഒക്കെ വസ്ത്ര ധാരണ കണ്ടിട്ടുണ്ടോ? അത് സാമാന്യം തൊലിയും വടിവും മറച്ചതായിരിക്കും. അപ്പോള്‍ അവര്‍ക്ക് കാര്യം അറിയാം പക്ഷെ കപട സദാചാരം നടിക്കുന്നതാണ് ഞരമ്പ് രോഗത്തിന് നല്ലത്, അല്ലെ??  തട്ടം ഊരി, കഴുത്ത് ഇറക്കി, കയ്യ് മുറിച്ചു, ഊരയും ചന്തിയും കീറി വസ്ത്രം ധരിക്കുംബോഴാനു ആള് സംസ്കാര സ്മ്പന്നയാകുന്നത്...യു ഫെല്ലോ കണ്ട്രി പീപ്പിള്‍....യാഥാസ്ഥിതികന്‍, പിന്തിരിപ്പന്‍? ഇപ്പോള്‍ TRP യുടെ അളവുകോല്‍ മുസ്ലിം വിരോധവും സ്ത്രീയുടെ തൊലിയുമാണ് എന്നറിയില്ലേ??

ചിലര്‍ക് വലുത് പണമാണ്. അവള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മുസ്ലിംകളെ തെറി പറയുന്നതാണ് സംസ്കാരം, അതിന്നാണ് ക്രെടിടും അവാര്‍ഡും. അപ്പോഴേ ചില്ലി കാശ് കൂടുതല്‍ കിട്ടൂ. കുറച്ചു പണം കൂടുതല്‍ കൊടുത്താല്‍ സ്വന്തം ശരീരവും അമ്മയെയും കുഞ്ഞിനേയും  വരെ കാഴ്ച്ചവെക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ പലരും. പിന്നെയല്ലേ  മതവും വിശ്വാസവും എല്ലാം? തന്നെ പോലെ ചിന്തിക്കുന്നവരാണ് എല്ലാ ഗള്‍ഫു ഭാര്യമാരും എന്ന് ധരിക്കാന്‍ മാത്രം ഒരു വിഡ്ഢിയെ ആണോ ചാനലുകള്‍ പണിക്കു വെച്ചത്?? അതോ അങ്ങിനെ ഒക്കെ ചിന്തിക്കുന്നവരെ ആണോ  അവര്‍ക്കാവശ്യം???

കാര്യം എന്തായാലും ശരി, തന്റെ ശരീരം മറക്കുന്നതാണ് സംസ്കാരം. അത് കാണിച്ചു നടക്കുന്നത് സംസ്കാര ശൂന്യവും പ്രാക്രുതവുമാണ്. പര്‍ദ്ദ യിലാണ് തന്റെ സുരക്ഷ എന്ന് സ്വയംവിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യ്ന്നവരുടെ പര്‍ദ്ദ യുടെ ഉള്ളില്‍ കയ്യിട്ടുവാരി ആരും ടി ആര്‍ പി കൂട്ടണ്ട, ആ പരിപ്പ് ഇവിടെ വേവില്ല, അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെചെക്കൂ..............

കൂടെ വായിക്കേണ്ട പോസ്റ്റ്‌: ഫൌസിയയുടെ 'പ്രതിസന്ധി' യും ബഷീക്കാന്റെ ക്ഷമാപണം അഥവാ ഭീഷണിയും!?




Friday, March 8, 2013

നമുക്ക് മടങ്ങി പോകാം, ആ നല്ല ദിനങ്ങളിലേക്ക്!?



ഈ ഇടെയായി സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ പല വിഷയങ്ങളെ കുറിച്ചും നമ്മുടെ മലയാളി സുഹൃത്തുക്കള്‍  നടത്തുന്ന വളരെ വേദനാജനകമായ കമന്റുകള്‍ ആണ് ഈ കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്.  എല്ലാ വിഷയങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നത് ജനങ്ങള്‍ തമ്മിലല്ല; മറിച്ചു ജാതികളും മതങ്ങളും തമ്മിലാണ്. കുട്ടിക്കാലങ്ങളില്‍ നാം ഒക്കെ ജീവിച്ചതും നമ്മെ അമ്മ-മുത്തശ്ശിമാര്‍ വളര്‍ത്തിയതും നല്ല മനുഷ്യരായിട്ടായിരുന്നു. ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്‌ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ ആയിട്ടാണ്. എന്റെ കുട്ടിക്കാലത്ത് ഞാനും രണ്ടു ചേട്ടന്മാരും എന്റെ പെങ്ങളും സ്കൂളില്‍ പോയിരുന്ന കാലത്ത് ഞങ്ങള്ക് കൂട്ടിനു രമേഷും തോമസും തങ്കച്ചനും ഉണ്ണിയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഉണ്ടതും ഉറങ്ങിയതും കളിച്ചതും പഠിച്ചതും എല്ലാം ഒരുമിച്ചായിരുന്നു. നെല്ലിക്കയും മാങ്ങയും കട്ട് പറിച്തും അന്യന്റെ തെങ്ങില്‍ കയറി കരിക്കിട്ടു കുടിച്ചതും എല്ലാം കുട്ടിക്കാലത്തെ കുസൃതികള്‍. എന്റെ വീട്ടിലെ പെരുന്നാള്‍ ഇറച്ചിയും, രമേഷിന്റെ വീട്ടിലെ ഓണ സദ്യയും തോമസിന്റെ വീട്ടിലെ ക്രിസ്തുമസ് അപ്പവും എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. അയല്‍വാസികളായ  നായരുടെ വീട്ടില്‍ ഉണ്ടും കളിച്ചും അയാളുടെ വലിയമ്മയുടെ ലാളന അനുഭവിച്ചു വളര്ന്നവനുമാണ് ഞാന്‍..  ഒരു ദിവസം ചെന്നില്ലെങ്കില്‍ അമ്മച്ചി ഉറക്കെ വിളിക്കുമായിരുന്നു ഉണ്ണ്യേ..നീ എവിടെ മോനെ, വാ അമ്മച്ചി അവിലും ശര്കരയും തരാം.  വീടിലെ പ്രാതല്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ രമേഷിന്റെ വീട്ടില്‍ പോയാല്‍ നല്ല ശര്ക്കരയിട്ട അരിയുണ്ട കിട്ടുമായിരുന്നു, എനിക്കും രമേഷിനും മൂന്നു വീതം അവന്റെ അമ്മ വീതിച്ചു തരും. സര്‍കാര്‍ സ്കൂളില്‍ പഠിച്ചു വളരുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ ഒരിക്കലും ഇല്ലായിരുന്നു.

പൂനയിലും ഹൈദരാബാദിലും  ഞാന്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്ത കാലത്തൊക്കെ അവിടത്തുകാര്‍ കേരളത്തെ കുറിച്ച് ആവേശത്തോടെ പുകഴ്ത്തുന്ന രണ്ടു  കാര്യങ്ങളായിരുന്നു ഇവിടത്തെ വിദ്യാഭ്യാസവും മത സൌഹാര്ധവും. പക്ഷെ ഇന്ന് എവിടെയൊക്കെയോ നമുക്ക് മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇന്ന് തോമസിന്റെ കുട്ടി കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്നു. എന്റെ ചേട്ടന്റെ മക്കള്‍ ഒരു മുസ്ലിം മാനേജ്‌മന്റ്‌ സ്കൂളില്‍, നായര്‍ ഞങ്ങളുടെ അയല്‍പക്കം വിട്ടു ഇപ്പോള്‍ കൂടുതല്‍ നായന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമത്തിലേക്ക് താമസം മാറി. അയാളുടെ കുട്ടികള്‍ ഇന്ന് ഏതോ എന്‍ എസ എസ മാനേജ്‌മന്റ്‌ സ്കൂളില്‍ പഠിക്കുന്നുണ്ടാകണം. എന്റെ വീട്ടില്‍ പെരുന്നാളിന് പഴയത് പോലെ എല്ലാവരെയും ഒരുമിച്ചു കൂട്ടാന്‍ പ്രവാസം എന്നെ അനുവദിക്കാറില്ല. ഒരു ഓണം കൂടിയിട്ടു കുറെ വര്‍ഷങ്ങളായി. ക്രിസ്മസ് അപ്പത്തിന്റെ രുചി ഒക്കെ മറന്നു തുടങ്ങിയിരിക്കുന്നു.

ഒരു കാലത്ത് നമുക്ക് കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഒക്കെ ആയിരുന്നു വലുത്. ഇപ്പോള്‍ സ്ഥാനാര്‍തിയുടെ പേരിന്റെ മുന്‍പും പിന്‍പും നോക്കിയാണ് പലരും വോട്ട് ചോദിക്കുന്നതും ചെയ്യുന്നതും. ഞങ്ങളുടെ ജില്ലയില്‍ മത്സരിച്ച ജോര്‍ജേട്ടനും, ബിന്ദുവും എല്ലാം ഞങ്ങള്ക് ആവേശമായിരുന്നു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെന്നിതലയുമൊക്കെ നായരാണ് എന്ന് ഈ അടുത്ത് സുകുമാരന്‍ നായരുടെ വായിട്ടു കൂവല്‍ കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌...... കൂട് മാറി ലീഗിലേക്ക് വന്ന അലിക്ക് മന്ത്രിസ്ഥാനം കൊടുക്കാം എന്ന് കുതിരക്കച്ചവടത്തില്‍ ധാരണയുണ്ടാക്കിയത്‌ സമുദായത്തിന്റെ അക്കൌണ്ടില്‍ വീഴ്ത്തി അപ്പുറത്ത് എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്ന് സുകുമാരന്‍ നായരും വെല്ലാപള്ളിയും ചെയ്തു കാണിച്ചപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്‌,.  (അലി ഒരു മന്ത്രി ആയതില്‍ അലിക്കും ലീഗ് എന്ന പാര്‍ടിക്കും അല്ലാതെ മുസ്ലിം പോതുജന സമൂഹത്തിനു എന്തെങ്കിലും ഒരു നെട്ടമുണ്ടായതായി നമുക്കറിയില്ല;കോട്ടങ്ങള്‍ പകല്‍ പോലെ വ്യക്തവുമാണ്). ഇപ്പോള്‍ കേരളത്തില്‍ നായര്‍ക്കും ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും എല്ലാം മന്ത്രിമാരുണ്ട് പക്ഷെ പൊതുജനത്തിനെ പ്രധിനിതീകരിക്കാന്‍ ഒരൊറ്റ മന്ത്രിയെയും കാണാനില്ല!!?

ഞാന്‍ വിഷയത്തിലേക്ക് വരട്ടെ. ഇന്ന് സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റില്‍ ഒരു മുസ്ലിം കമ്മെന്റ് അടിച്ചാല്‍ അവനെ 'ജിഹാദി'എന്ന് വിളിക്കുന്ന മലയാളികള്‍, ഒരു നായര്‍ കമ്മെന്റ് അടിച്ചാല്‍ അവനെ 'സന്ഘി' എന്ന് വിളിക്കുന്നവര്‍, ഇതെല്ലാം നമ്മുടെ മനസ്സിലേക്ക് എങ്ങനെ കടന്നു വന്നു എന്നെനിക്കറിയില്ല. ജാതി- മത വരമ്പുകള്‍ക്കു അതീതമായി ഇന്ന് ഒരാള്‍ക് മറ്റൊരാളെ സ്നേഹിക്കാനോ സൌഹൃതം കൂടാനോ അവകാശമില്ല (വെല്ലാപള്ളിയുടെയും മനോരമയുടെയും ഭാഷയില്‍ അതിനു ലവ് ജിഹാദ് എന്നാണു പേര്). എന്തിനേറെ പറയുന്നു ഒരു മതക്കാരന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ വവിട്ടി മറ്റൊരു മതക്കാരന്‍ വീണു പോയാല്‍ (പഴത്തൊലി ജിഹാദ്) അത് വരെ വര്‍ഗീയ മുതലെടുപ്പിന്നും സാമുദായിക ധൃവീകരനതിന്നും ഉപയോഗിക്കുന്ന വര്‍ഗീയ-ജാതി-രാഷ്ട്രീയ കോമരങ്ങള്‍!!!! ശഷികലകളും തോഗാടിയമാരും ഒവൈസിമാരും മദനിയും സുകുമാരന്‍ നായരും വെല്ലാപള്ളിയും  ഒന്നും ഒരു സമുദായത്തിന്റെയും കുത്തക അവകാശികള്‍ അല്ല. അവര്‍ തോന്നിവാസം പുലമ്പുന്നെങ്കില്‍ ഒരു സമുധായതിന്റെയോ നമ്മുടെ രാജ്യത്തിന്റെയോ പൊതു നന്മക്കു വേണ്ടിയല്ല, മറിച്ചു അവരുടെതായ രാഷ്ട്രീയ-വ്യക്തിഗത ലക്ഷ്യങ്ങള്‍ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും. നമ്മുടെ നാട്ടില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു ഞാന്‍ പറയുന്നില്ല, പക്ഷെ സമൂഹത്തില്‍ 99% പേരും നല്ല മനുഷ്യരായി ജീവിക്കുന്നവരാണ്. ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവര്‍ മനുഷ്യരല്ല; മൃഗങ്ങളാണ്. അവര്‍ ഒരു മതതിന്റെയും ജാതിയുടെയും പ്രധിനിതികളല്ല. ലോകത്ത് ഒരു മതവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നില്ല. ഇവര്‍ക്കെല്ലാം അവരുടെതായ രാഷ്ട്രീയ-സാമ്പത്തിക- വ്യക്തികത ലക്ഷ്യങ്ങളുണ്ട്‌!..


നമ്മെ തമ്മിലടിപ്പിച്ചും ചോര കുടിച്ചും രാഷ്ട്രീയ ലക്ഷ്യം നേടുന്നവരെ നാം തിരിച്ചറിഞ്ഞു ഒറ്റപ്പെടുതെണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ഭാവിക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടി. നാമിന്നു മതങ്ങള്കും ജാതികളും അപ്പുറം പരസ്പരം സ്നേഹിക്കാന്‍ മറന്നു പോയോ? നാം സ്നേഹത്തിലും ഒരുമയിലും ജീവിക്കരുത് എന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം?? . നമ്മുടെ വളന്നു വരുന്ന കുഞ്ഞുങ്ങളെ നാ ഒരു മത നിരപേക്ഷ സൌഹൃദ സംസ്കാരം പഠിപ്പിച്ചു വളര്‍ത്തിയില്ലെങ്കില്‍ പിന്നീടൊരിക്കലും നമുക്കത് തിരുത്താന്‍ സാധ്യമല്ല. ജാതീയ-സാമുദായിക സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും താമസ സമുച്ച്ചയങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അപ്പുറം, ഇടകലര്‍ന്നു  ജീവിച്ചു പരസ്പരം മാനുഷികമായും സാംസ്കാരികമായും മനസ്സിലാക്കി സാംസ്കാരികവും മതപരമായും ആയ വ്യത്യാസങ്ങളെ പരസ്പരം ബഹുമാനിച്ചു ഒരുമിച്ചു ജീവിക്കാനുള്ള ഒരു സാഹചര്യം നമ്മുടെ വരും തലമുറകള്‍ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീട് നമുക്ക് തിരുത്താന്‍ കഴിയാത്തത്ര ആഴത്തില്‍ നാം വിഭജിച്ചു പോകും!

സര്‍ക്കാര്‍ സ്കൂളുകള്‍, ഗ്രാമ സഭകള്‍, കുടുംബശ്രീകള്‍, എല്ലാവരും താമസിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍, അതില്‍ കുട്ടികള്ക് ഒരുമിച്ചു കളിക്കാന്‍ പൊതു കളിസ്ഥലങ്ങള്‍ തുടങ്ങിയ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ഇന്ന് നമ്മുടെ മത-സാമുദായിക സൌഹാര്ധതിന്റെ നിലനില്പിന്നു അത്യാവശ്യമാണ്. ഓണവും പെരുന്നാളും ക്രിസ്മസും ഒക്കെ നമ്മുടെ എല്ലാവരുടെയും ഉത്സവങ്ങളായി നാം നിര്‍ബന്ധമായും ആഘോഷിക്കെണ്ടിയിരിക്കുന്നു.

Wednesday, March 6, 2013

കേരളം സ്ത്രീ സുരക്ഷയില്‍ മൂന്നാമത്; ജീവിത നിലവാരത്തില്‍ നാലാമതും!

അതെ, ആരും അത്ഭുതപ്പെടേണ്ട, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം മൂന്നാം സ്ഥാനത്താണ്. പോണ്ടിച്ചേരിയും നാഗാലാണ്ടും ഒന്നും രണ്ടും സ്ഥാനത്തും. ജീവിത നിലവാരത്തില്‍ കേരളം നാലാം സ്ഥാനത്താണ്. ഗോവ, ഡല്‍ഹി, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ആണ് കേരളത്തിന്‌ മുന്നില്‍. Tata Strategic Management Group നടത്തിയ സര്‍വേയിലാണ് (2013, March) ഈ ഫലങ്ങള്‍ ഉള്ളത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഹരിയാന, മദ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ആണ് ഏറ്റവും പിന്നില്‍. ജീവിത നിലവാരത്തില്‍ വളരെ മോശമായി നില്‍കുന്ന സംസ്ഥാനങ്ങളാണ് ബീഹാറും, ആസാമും, ചതിസ്ഗടും ജാര്ഖണ്ടും. ഇതിനര്‍ത്ഥം നമ്മുടെ സംസ്ഥാനത്ത് സ്ത്രീകള്‍ നൂറു ശതമാനം സുരക്ഷിതര്‍ ആണെന്നോ എല്ലാവരുടെയും ജീവിത നിലവാരം ഉയര്‍ന്നതാണ് എന്നോ അല്ല. മറ്റു സംസ്ഥാനങ്ങള്‍ നമ്മെക്കാള്‍ മോശമാണ് എന്നര്‍ത്ഥം! ലോകത്ത് ഇന്ത്യ ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ 121  ആം സ്ഥാനത്താണ്. 10%  മാത്രമേ ഇന്ത്യയില്‍ മെച്ചപ്പെട്ട നിലയില്‍ (Thriving) എന്ന ഇനത്തില്‍ പെടുന്നവരുള്ളൂ.


ഗ്രഹോപകരണങ്ങള്‍, അടുക്കള, വിദ്യാഭ്യാസം, ശുചിത്വം, വിനോദം, ആശയ വിനിമയം, വാഹന സൗകര്യം, ആരോഗ്യ സംരക്ഷണം എന്നീ  ഇനങ്ങളില്‍ ചിലവാകുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ജീവിത നിലവാരം (Well Being Index - WBI) നിശ്ചയിട്ടുള്ളത്. സ്ത്രീ പീഡനങ്ങളുടെ എണ്ണം, സ്ത്രീധന മരണങ്ങള്‍, സ്ത്രീ പുരുഷ സെക്സ് അനുപാതം എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷ (Female Safety Index - FSI) കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ ചില പ്രധാന ഭാഗങ്ങള്‍:
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ സുരക്ഷയുള്ള ഇരുപതു ജില്ലകളില്‍ ഒന്ന് പോലും കേരളത്തില്‍ നിന്നല്ല, പതിമൂന്നും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ആണ്.
  • ഇന്ത്യയില്‍ ഏറ്റവും ജീവിത നിലവാരം ഉയര്‍ന്ന  ജില്ല ചെന്നൈ ആണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ളത് എരനാന്കുളം ജില്ലയും (ഇന്തയില്‍ ആറാമത്).
  • ആരോഗ്യ സേവന രംഗത്ത് മുന്നിട്ടു നില്കുന്നത് കേരളവും പഞ്ചാബും. വൃത്തിയുടെ കാര്യത്തില്‍ പോണ്ടിച്ചേരിയും.
  • പൊതുവേ സൌത്ത് ഇന്ത്യ , ഗുജറാത്‌, നോര്‍ത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങള്‍ സ്ത്രീകള്‍ക് സുരക്ഷിതമായ സ്ഥലങ്ങള്‍.
  • ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവ ഉയര്‍ന്ന ജീവിത നിലവാരമുള്ളതും അതെ സമയം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നിട്ടു നില്‍കുന്ന സംസ്ഥാനങ്ങളാണ്.
  • പോണ്ടിചേരി, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ സ്ത്രീ സുരക്ഷയിലും ജീവിത നിലവാരത്തിലും മുന്നിട്ടു നില്‍കുന്ന സംസ്ഥാനങ്ങളാണ്.
  • UP, MP, Bihar, Orisa, Jharkhand എന്നീ സംസ്ഥാനങ്ങള്‍ രണ്ടു വിഷയത്തിലും (WBI and FSI) ഇന്ത്യയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളാണ്.
  •  ഡല്‍ഹി, ഉയര്‍ന്ന സ്ത്രീ പീഡന നിരക്ക്, കുറഞ്ഞ ചൈല്‍ഡ് സെക്സ് റേഷ്യോ (866), സ്ത്രീധന മരണങ്ങള്‍ എന്നീ മൂന്നു നിലയിലും സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുള്ള സംസ്ഥാനമാണ്.


പിഞ്ചു കുഞ്ഞിനേയും മകളെയും അമ്മയെയും സഹോദരിയെയും ഒക്കെ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍കുന്ന നമ്മുടെ സംസ്ഥാനം സ്ത്രീ സുരക്ഷയില്‍ ഇന്ത്യയില്‍ മൂന്നാമത് എന്ന് പറയുമ്പോള്‍ ബാകി സംസ്ഥാനങ്ങളുടെ സ്ഥിതി എന്തായിരിക്കും? ലോകരാഷ്ട്രങ്ങല്കിടയില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷ നിരക്ക് എത്രയാണ്??  നമ്മുടെ ഇന്ത്യ രാജ്യത്ത് ഇന്ന് ഓരോ 20 മിനുടിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാകുന്നു എന്നാണ് 2011 ലെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് (അമേരികയില്‍ ഇത് ഓരോ 6 മിനുട്ടിലും ഒന്നു എന്നാണു). അതെ സമയം ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച നിരക്കുള്ളതും ( 300%, 2002-2011) ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യവും ബലാല്‍സംഗം തന്നെ! മേല്പറഞ്ഞ കണക്കുകള്‍ എല്ലാം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കേസുകളെ അടിസ്ഥാനമാക്കിയാണ്!!

(മദ്യം,മയക്കു മരുന്ന്, അമിതമായ സെക്സ് ഉതെചക മരുന്ന് ഉപയോഗം, ദൃശ്യമാധ്യമങ്ങളും സാഹചര്യങ്ങളും സൃഷ്ട്ടിക്കുന്ന വികലമായ ചിന്തകള്‍, മാന്യമല്ലാത്ത വസ്ത്ര ധാരണം, എല്ലാം ഒത്തു ചേരുന്ന അവസരങ്ങള്‍, ധാര്‍മികതയില്‍ ഊന്നിയ വളര്‍ച്ചാ സാഹചര്യം ഇല്ലായ്മ, പിന്കാല ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍, മാനസികമായി പെണ്ണിനോട് തോന്നുന്ന പ്രതികാര ബുദ്ധി തുടങ്ങി പലതരം മാനസിക-സാമൂഹിക കാരണങ്ങള്‍ ഇതിലേക്ക്  നയിക്കുന്നു. അപ്പോള്‍ പ്രതിവിധിയും മേല്പറഞ്ഞ എല്ലാ കാരണങ്ങളെയും ഉള്‍കൊള്ളുന്ന രീതിയില്‍ നാം സമഗ്രമായി തന്നെ കാണേണ്ടിയിരിക്കുന്നു)

http://www.tsmg.com/download/reports/Well%20Being%20Index%20India%20Report-2013.pdf