Pages

Sunday, October 20, 2013

ബലി പെരുന്നാളിന് 'പശു' വിനെ ബലി അറുക്കുമ്പോള്‍...............

ബലി പെരുന്നാളിന്റെ ഏറ്റവും പ്രധാന ഘടകമാണ് മൃഗ ബലി. ഇസ്മായില്‍ (അ) മിന്‍റെയും ഇബ്രാഹീം (അ) ന്‍റെയും ത്യാഗസ്മരണ പുതുക്കാനാണ് മസ്ലിം സമൂഹം ഈ ബലി അര്പിക്കുന്നത്..മതപരമായി ഒരു പാട് പുണ്യമുള്ള കാര്യമാണ് മൃഗ ബലി അഥവാ ഉള്‍ഹിയത്ത്. അതിന്‍റെ മാംസം അഗതികളും അനാഥരും അര്ഹരുമായ പാവങ്ങളിലേക്ക് തിരഞ്ഞു പിടിച്ചു എത്തിക്കുന്നതോടെ അതിന്‍റെ പ്രതിഫലം അനേകം മടങ്ങുകലായി വര്‍ധിക്കുന്നു..

ബലി അറുക്കുന്ന മൃഗത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമികമായി അത് പശു തന്നെ ആകണം എന്ന് കടും പിടുത്തം ഇല്ല എന്നാണു എന്റെ അറിവ്. ആടോ, പോത്തോ, എരുമയോ, ഒട്ടകമോ, കാളയോ, പശുവോ തുടങ്ങി ഭക്ഷിക്കല്‍ ഹലാലായ ഏതു മൃഗവും ആവാം.

ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ നാം നമ്മുടെ മത കാര്യങ്ങള്‍ അനുഷ്ട്ടിക്കുമ്പോള്‍ നമ്മുടെ സഹോദര മതസ്ഥരുടെ മത വികാരങ്ങള്‍ കൂടി മാനിക്കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പശുവിനെ തന്നെ ബലി കഴിക്കണം എന്ന് നിര്‍ബന്ധമില്ലാത്ത സാഹചര്യത്തില്‍, ഹിന്ദു മത സഹോദരങ്ങളെ പ്രകോപിപ്പിക്കും വിധം പശുവിനെ തന്നെ ബലി കഴിക്കണം എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണ്? പൊതുവേ അത് നമ്മുടെ പള്ളികളും, വീടുകളും, മദ്രസകളും, തകര്‍ക്കപ്പെടും വിധം സാമുദായിക സ്പര്ധയ്ക്ക് വരെ കാരണമാകാറുള്ള സാഹചര്യത്തില്‍!?
(ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് നാം എന്തിനു അവസരങ്ങള്‍ കൊടുക്കണം??)

കേരളത്തില്‍ പൊതുവേ പശു ബലി കുറവാണു. ഇനി ഉണ്ടെങ്കില്‍ തന്നെ അതിനെ അതിന്‍റെതായ മത സാഹോദര്യ സ്പിരിറ്റില്‍ തന്നെ എടുക്കുന്നവരാണ് നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ . എന്നാല്‍ മറ്റു ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ അത് വലിയ സാമുദായിക കലാപങ്ങള്‍ക്ക് വരെ കാരണമായിട്ടുണ്ട്.
ബലി പെരുന്നാള്‍ എന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അര്‍പ്പണത്തിന്റെയും ആഘോഷത്തെ നാം ആവേശത്തിന്റെയും വാശിയുടെയും പുറത്ത് എന്തിനു രക്ത രൂക്ഷിതവും കലാപരൂക്ഷിതവുമാക്കണം?

പല സംസ്ഥാനങ്ങളിലും (പ്രത്യേകിച്ച് കാവി ഭരണമുള്ള) ഗോ വധം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഒരു മതേതര ജനാതിപത്യ രാജ്യത്ത് അത്തരം ഏകപക്ഷീയ നിയമങ്ങളും ഭൂഷണമല്ല. അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടെണ്ടതാണ്.

പത്ത് വര്‍ഷത്തോളം പൂന, ഹൈദരാബാദ് , ഉത്തരാഖണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിച്ച പരിചയം വെച്ച് അവിടങ്ങളില്‍ ബലി പെരുന്നാള്‍ പലപ്പോഴും വാശിയുടെയും സ്പര്ധയുടെയും ആഘോഷമായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്‍റെ പിന്നില്‍ ചില രാഷ്ട്രീയ സാമുദായിക ശക്തികളുടെ സ്വാര്‍ത്ഥ കൈകളും ഉണ്ടാവാം. അവരുടെ കയ്യിലെ പാവകളായി മാറാതെ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം...

ബലി പെരുന്നാള്‍ അതിന്‍റെതായ സാഹോദര്യത്തോടെയും അര്‍പ്പണ ബോധാത്തോടെയും കൊണ്ടാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം!!

4 comments:

 1. മത സൌഹാര്‍ദ്ദം കണക്കിലെടുത്ത് പശുക്കളെ നമുക്ക് അറുക്കാതെ വിടാം. പക്ഷെ കറവിയില്ലാത്തതും, പ്രസവിക്കാത്തതുമായ പശുക്കളെ നമ്മള്‍ എന്ത് ചെയ്യും ?
  അങ്ങിനത്തെ പശുക്കളെ ഏറ്റെടുക്കാന്‍ സര്‍ക്കാരോ, അല്ലെങ്കില്‍ പശുക്കളെ അറുക്കരുതെന്നു പറയുന്നവരോ ഒരു സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു..

  ReplyDelete
 2. iththaram sameepanam anumodanam arhikkunnu.

  ReplyDelete
 3. ഹത്യയിലൂടെ എന്തെങ്കിലും പുണ്യം ലഭിക്കുമെന്ന് കരുതുന്നില്ല !! സസ്യാഹാരം ശീലമാക്കാന്‍ ആഹ്വാനം ചെയ്യാന്‍ മതങ്ങള്‍ക്ക് കഴിയട്ടെ !!

  ReplyDelete