ഗ്രഹോപകരണങ്ങള്‍, അടുക്കള, വിദ്യാഭ്യാസം, ശുചിത്വം, വിനോദം, ആശയ വിനിമയം, വാഹന സൗകര്യം, ആരോഗ്യ സംരക്ഷണം എന്നീ ഇനങ്ങളില്‍ ചിലവാകുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ജീവിത നിലവാരം (Well Being Index - WBI) നിശ്ചയിട്ടുള്ളത്. സ്ത്രീ പീഡനങ്ങളുടെ എണ്ണം, സ്ത്രീധന മരണങ്ങള്‍, സ്ത്രീ പുരുഷ സെക്സ് അനുപാതം എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷ (Female Safety Index - FSI) കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ ചില പ്രധാന ഭാഗങ്ങള്‍:
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ സുരക്ഷയുള്ള ഇരുപതു ജില്ലകളില്‍ ഒന്ന് പോലും കേരളത്തില്‍ നിന്നല്ല, പതിമൂന്നും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ആണ്.
- ഇന്ത്യയില്‍ ഏറ്റവും ജീവിത നിലവാരം ഉയര്‍ന്ന ജില്ല ചെന്നൈ ആണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ളത് എരനാന്കുളം ജില്ലയും (ഇന്തയില്‍ ആറാമത്).
- ആരോഗ്യ സേവന രംഗത്ത് മുന്നിട്ടു നില്കുന്നത് കേരളവും പഞ്ചാബും. വൃത്തിയുടെ കാര്യത്തില്‍ പോണ്ടിച്ചേരിയും.
- പൊതുവേ സൌത്ത് ഇന്ത്യ , ഗുജറാത്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ സ്ത്രീകള്‍ക് സുരക്ഷിതമായ സ്ഥലങ്ങള്‍.
- ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവ ഉയര്‍ന്ന ജീവിത നിലവാരമുള്ളതും അതെ സമയം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നിട്ടു നില്‍കുന്ന സംസ്ഥാനങ്ങളാണ്.
- പോണ്ടിചേരി, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ സ്ത്രീ സുരക്ഷയിലും ജീവിത നിലവാരത്തിലും മുന്നിട്ടു നില്‍കുന്ന സംസ്ഥാനങ്ങളാണ്.
- UP, MP, Bihar, Orisa, Jharkhand എന്നീ സംസ്ഥാനങ്ങള്‍ രണ്ടു വിഷയത്തിലും (WBI and FSI) ഇന്ത്യയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളാണ്.
- ഡല്‍ഹി, ഉയര്‍ന്ന സ്ത്രീ പീഡന നിരക്ക്, കുറഞ്ഞ ചൈല്‍ഡ് സെക്സ് റേഷ്യോ (866), സ്ത്രീധന മരണങ്ങള്‍ എന്നീ മൂന്നു നിലയിലും സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുള്ള സംസ്ഥാനമാണ്.
പിഞ്ചു കുഞ്ഞിനേയും മകളെയും അമ്മയെയും സഹോദരിയെയും ഒക്കെ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍കുന്ന നമ്മുടെ സംസ്ഥാനം സ്ത്രീ സുരക്ഷയില്‍ ഇന്ത്യയില്‍ മൂന്നാമത് എന്ന് പറയുമ്പോള്‍ ബാകി സംസ്ഥാനങ്ങളുടെ സ്ഥിതി എന്തായിരിക്കും? ലോകരാഷ്ട്രങ്ങല്കിടയില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷ നിരക്ക് എത്രയാണ്?? നമ്മുടെ ഇന്ത്യ രാജ്യത്ത് ഇന്ന് ഓരോ 20 മിനുടിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാകുന്നു എന്നാണ് 2011 ലെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് (അമേരികയില്‍ ഇത് ഓരോ 6 മിനുട്ടിലും ഒന്നു എന്നാണു). അതെ സമയം ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച നിരക്കുള്ളതും ( 300%, 2002-2011) ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യവും ബലാല്‍സംഗം തന്നെ! മേല്പറഞ്ഞ കണക്കുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെ അടിസ്ഥാനമാക്കിയാണ്!!
(മദ്യം,മയക്കു മരുന്ന്, അമിതമായ സെക്സ് ഉതെചക മരുന്ന് ഉപയോഗം, ദൃശ്യമാധ്യമങ്ങളും സാഹചര്യങ്ങളും സൃഷ്ട്ടിക്കുന്ന വികലമായ ചിന്തകള്‍, മാന്യമല്ലാത്ത വസ്ത്ര ധാരണം, എല്ലാം ഒത്തു ചേരുന്ന അവസരങ്ങള്‍, ധാര്‍മികതയില്‍ ഊന്നിയ വളര്‍ച്ചാ സാഹചര്യം ഇല്ലായ്മ, പിന്കാല ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍, മാനസികമായി പെണ്ണിനോട് തോന്നുന്ന പ്രതികാര ബുദ്ധി തുടങ്ങി പലതരം മാനസിക-സാമൂഹിക കാരണങ്ങള്‍ ഇതിലേക്ക് നയിക്കുന്നു. അപ്പോള്‍ പ്രതിവിധിയും മേല്പറഞ്ഞ എല്ലാ കാരണങ്ങളെയും ഉള്‍കൊള്ളുന്ന രീതിയില്‍ നാം സമഗ്രമായി തന്നെ കാണേണ്ടിയിരിക്കുന്നു)
http://www.tsmg.com/download/reports/Well%20Being%20Index%20India%20Report-2013.pdf
No comments:
Post a Comment