Pages

Sunday, June 9, 2013

മഴക്കാലം വന്നു: പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക!

മഴ ദൈവത്തിന്റെ അനുഗ്രഹമാണ്. ജീവജാലങ്ങളുടെ നിലനില്പിന്നു വളരെ അത്യാവശ്യവും. മഴയത്ത്  ഒന്ന് നനഞ്ഞു കുളിരാന്‍ ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അതോടൊപ്പം മഴക്കാലം ഉയര്‍ത്തുന്ന ചില ഭീഷണികളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് പകര്‍ച്ചവ്യാധികള്‍ ആണ്. നമ്മുടെ നാട്ടില്‍ പരക്കെ പടരുന്ന ചില പകര്‍ച്ച വ്യാധികളെ കുറിച്ചും അവയെ പ്രതിരോധിക്കേണ്ട വിധവും ഇവിടെ ചുരുക്കത്തില്‍ വിവരിക്കാം:

മഞ്ഞപിത്തം:

ഇന്ന് നമ്മുടെ നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞപിത്തം പ്രധാനമായും Hepatitis-A ഇനത്തില്‍ പെട്ട വൈറസ്‌ അണുബാധയാണ്. മലിനമായ ഭക്ഷണ പധാര്ത്തങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്. മൂത്രത്തില്‍ മഞ്ഞ, ക്ഷീണം, വിശപ്പില്ലായ്മ, ചര്ധി, വയറു വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സമയത്ത് ചികില്സിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. അസുഖം ഉണ്ടെന്നറിഞ്ഞാല്‍ സമ്പൂര്‍ണ്ണ വിശ്രമം, ലളിതമായ ഭക്ഷണ പാനീയങ്ങള്‍ തുടങ്ങിയവയാണ് ചികിത്സ. പൊതുവേ ചികിത്സിച്ചു പൂര്‍ണമായും ഭേതമാക്കാവുന്ന അസുഖമാണ്.

അസുഖം വന്നാല്‍ അടിയന്തിരമായി ഡോക്റ്ററെ കണ്ടു ബ്ലഡ്‌ ചെക്ക് അപ്പ്‌ ചെയ്യണം. സ്വയം/വ്യാജ ചികിത്സകള്‍ ചെയ്തു സമയം കളയരുത്!

Hepatitis B and C ഇനത്തില്‍ പെട്ട അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍, മയക്കു മരുന്ന് കുത്തി വെക്കല്‍, ബ്ലഡ്‌ Transfusion തുടങ്ങിയവാണ് പകര്‍ച്ചാ കാരണങ്ങള്‍. ഒരിക്കല്‍ വന്നാല്‍ പിന്നെ വൈറസ്‌ പൂര്‍ണ്ണമായും ശരീരത്തില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് ആണ്. സമയത്ത്  ചികിത്സയും വിശ്രമവും  നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. ഭാവിയില്‍ വിദേശത്ത് തൊഴില്‍ തേടാനുള്ള സാധ്യതകള്‍ വരെ മങ്ങാവുന്ന അണുബാധയാണ് Hepatitis B and C . ലൈംഗിക ബന്ധത്തില്‍ കൂടി പകരും എന്നുള്ളത് കൊണ്ട് ജീവിത പങ്കാളിയിലെക്കും പകരും!

മഞ്ഞ പിത്തം-പ്രതിരോധം:


  • തിളപ്പിച്ച്‌ ആറ്റിയ വെള്ളം മാത്രം കുടിക്കുക
  • തിളപ്പിച്ചതും അല്ലാത്തതുമായ വെള്ളം മിക്സ് ചെയ്തു കുടിക്കരുത്.
  • ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്‍ കയറും മുന്‍പ് സോപിട്ടു കൈ കഴുകുക
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ കഴുകുക
  • ബാത്ത് റൂമില്‍ പോയി വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും നിര്‍ബന്ദമായും സോപ്പിട്ടു കൈ കഴുകണം
  • പാകം ചെയ്യാത്ത ഇലകളും പച്ചകരികളും കഴിക്കരുത്.
  • കടകളില്‍ നിന്നും ഐസ്ക്രീം, ജ്യൂസ്‌ തുടങ്ങിയവ കഴിക്കാതിരിക്കുക.

 മലേറിയ (മലമ്പനി):
കൊതുകുകള്‍ പരത്തുന്ന അസുഖമാണ് മലേറിയ അഥവാ മലമ്പനി. Plasmodium ഇനത്തില്‍ പെട്ട രോഗാണു ആണ് രോഗ കാരണം. പനി, തലവേദന, തണുത്ത് വിറക്കല്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. അസുഖം കണ്ടു പിടിക്കുന്നത്‌ രക്ത പരിശോധനയിലൂടെയാണ്. അസുഖം വന്നാല്‍ ഉടന്‍ ഡോക്റ്ററെ അമീപിച്ചു ചികിത്സ നടത്തിയാല്‍ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൂര്‍ണ്ണമായും ഭേധപ്പെടുന്നതാണ്. സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ തലച്ചോറ്, ശ്വാസകോശം, ലിവര്, സ്പ്ലീന്‍ തുടങ്ങിയവയിലേക്ക് പകരാനും മരണം വരെ സംഭവിക്കാനും സാധ്യത ഉണ്ട്.



ഡങ്കി പനി: 
മലേറിയ (മലമ്പനി) പോലെ തന്നെ കൊതുകുകള്‍ പരത്തുന്ന മറ്റൊരു അസുഖം ആണ് ഡങ്കി പനി. പക്ഷെ വൈറസ്‌ ആണ് ഇവിടെ രോഗ കാരണം. പനി, സന്ധി-പേശി വേദന, തല വേദന, തൊലിയില്‍ രാഷ് (Rashes) തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ രക്തസ്രാവം ഉള്ള ഡങ്കി പനി (dengue hemorrhagic fever) ഉണ്ടാവാറുണ്ട്, അത് രക്ത സമ്മര്‍ദം കുറയാനും മറ്റും കാരണമാകാം. രക്തം പരിശോധിച്ചാണ് അസുഖം സ്ഥിരീകരിക്കുന്നത് (Virus isolation and nucleic acid detection ). വിശ്രമം, പനിക്കു പാരസിടമോള്‍, വേദനക്ക് മരുന്ന്, ധാരാളം വെള്ളം കുടിക്കല്‍ (അല്ലെങ്കില്‍ ഗ്ലുകോസ് കുപ്പി) തുടങ്ങിയവയാണ് സഹായകമായ ചികിത്സ. മലമ്പനിക്ക് ഉചിതമായ നല്ല ചികിത്സ ഉള്ളപ്പോള്‍ ഡങ്കി പനിക്ക് അതില്ല.  മലമ്പനിയെ പോലെ ഇതിനും പ്രതിരോധ കുത്തി വെപ്പ് ഇല്ല.


മലേറിയ/ഡങ്കി പനി- പ്രതിരോധം:
  • പരിസരം വൃത്തിയായി സൂക്ഷിക്കുക
  • വൃത്തി ഹീനമായി കെട്ടിക്കിടക്കുന്ന ജല സ്രോതസുകള്‍ ഇല്ലാതാക്കുക
  • ശരീരം നാന്നായി മറയുന്ന വസ്ത്രം ഉപയോഗിക്കുക (പ്രത്യേകിച്ച് കുട്ടികളില്‍).
  • കൊതുക് വല ഉപയോഗിക്കുക
  • സന്ധ്യാ നേരത്ത് പുറത്തു ഇറങ്ങി നടക്കാതിരിക്കുക (പ്രത്യേകിച്ച് കുട്ടികളും മുതിര്‍ന്നവരും)

ജലദോഷം:

പൊതുവേ വായുവിലൂടെ പകരുന്ന വൈറല്‍ അസുഖമാണ് ഫ്ലൂ അഥവാ ജലദോഷം. വിശ്രമം, പനി ഉണ്ടെങ്കില്‍ പരസിടാമോള്‍ എന്നിവ മാത്രം കൊണ്ട് ഒരാഴ്ചക്കുള്ളില്‍ മാറാവുന്ന അസുഖമാണ് ഫ്ലൂ.
ശ്വാസകോശ അണുബാധ ഉണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കെണ്ടതുള്ളൂ. ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം

ജലദോഷം പ്രതിരോധം: 
  • ചാറ്റല്‍ മഴ കൊള്ളാതെ സൂക്ഷിക്കുക
  • തുമ്മുമ്പോഴും  ചുമക്കുംപോഴും ഉള്ള മര്യാതകള്‍ പാലിക്കുക
  • എല്ലാവരും ഒരേ ടോവ്വല്‍ ഉപയോഗിക്കാതിരിക്കുക
  • ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്‍ കയറും മുന്‍പ് സോപിട്ടു കൈ കഴുകുക
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ കഴുകുക
  • കൂടെ കൂടെ മൂക്കില്‍ കയ്യിട്ടു കളിക്കുന്ന സ്വഭാവം ഒഴിവാക്കുക!
 കൂടെ വായിക്കേണ്ട പോസ്റ്റ്‌:

ശ്വാസകോശ അസുഖങ്ങള്‍ക് ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം എന്ന് പഠനം.

8 comments:

  1. മഴക്കാലരോഗങ്ങളെ കുറിച്ചും അതുണ്ടാകുന്നതിന്റെ സാഹചര്യത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചുമെല്ലാം നന്നായി വിവരിച്ചു .. എല്ലാവര്ക്കും ഇത് ഒരു സഹായമാകും തീര്‍ച്ച ..
    നന്ദിയും കടപ്പാടും അരീക്കട്ടെ ..

    ReplyDelete
  2. ഡോ നന്നായിരിക്കുന്നു
    ഈ മഴക്കാലത്ത് പടരുന്ന പനികളെ കുറിച്ചുള്ള വിവരണം
    ഇനിയും ഞാൻ കൂടുതൽ പനികളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
    തക്കാളി .ഡെങ്കി എന്നിവയെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
    ഇനിയും ഇതുപോലെയുള്ള ആരോഗ്യപരമായ പോസ്റ്റുകൾ പിറക്കട്ടെ
    നങ്ങലെപോലെയുള്ള സാതാരനക്കാര്ക്ക് അതൊരു നല്ല അറിവായിരിക്കും
    താങ്കളുടെ ഈ ഉദ്യമത്തിന് ആശംസകൾ
    താങ്കളെ ഞാൻ ഫോളോ ചെയ്തിട്ടുണ്ട് അടുത്ത പോസ്റ്റ് വായിക്കാനുള്ള ആഗ്രഹം കൊണ്ട്

    ReplyDelete
  3. എനിക്ക് ടൈഫോയിഡ് പിടിപെട്ടിട്ടുണ്ട് മുംബൈയില്‍ നിന്ന് .. അതിനെ പറ്റി ഒരു പോസ്റ്റ്‌ ഒക്കെ ഇട്ടിരുന്നു ഞാന്‍ .. link തരാം സമയമുള്ളപ്പോള്‍ ഒന്ന് കയറി " നിരങ്ങണം"
    http://www.muneeronline.com/2013/05/blog-post.html

    ReplyDelete
  4. കൊള്ളാം, നല്ലൊരു പോസ്റ്റ്

    ReplyDelete
  5. " ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ ദോഷം ചെയ്തേക്കാം "
    വളരെ ശരിയാണ് ...ദോഷമാണ് കൂടുതല്‍ !
    വീണ്ടും നല്ല ലേഖനം ....




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete