Pages

Tuesday, June 11, 2013

പെണ്‍കുട്ടികളുടെ ചേലാകര്‍മം (Circumcision); നിങ്ങള്ക്ക് അറിയേണ്ടതെല്ലാം!


ഇന്ന് ടിവി തുറന്നപ്പോള്‍ ഒരു പ്രധാന വാര്‍ത്ത, ഈജിപ്തില്‍ സുന്നത്ത് കല്ല്യാണം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. അപ്പോള്‍ പലര്‍ക്കും സംശയം പടച്ചോനെ പെണ്‍കുട്ടികള്‍ക്കും സുന്നത്ത് കഴിക്കലോ? അതെന്താ സംഭവം?? ഈ വിഷയത്തെ കുറിച്ച് ശാസ്ത്രീയമായി ചുരുക്കത്തില്‍ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ലോക ആരോഗ്യ സംഘടന (WHO) ഇതിനു Female Genital Mutilation  'സ്ത്രീ ലൈംഗിക അവയവ ഘടനയില്‍ മാറ്റം വരുത്തല്‍'  എന്നാണു പേരിട്ടിരിക്കുന്നത്. പെണ്‍ ചേലാകര്‍മം, മുറിക്കല്‍ തുടങ്ങിയ നാടന്‍ പേരുകളും ഉണ്ട്. " ആരോഗ്യകരമായ കാരനങ്ങല്ക് അല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുക അല്ലെങ്കില്‍ മുറിവേല്‍പ്പിക്കുക" എന്നാണ് WHO ഇതിനെ നിര്‍വചിച്ചിട്ടുള്ളത്. 2013 ലെ കണക്കനുസരിച്ച് ലോകത്ത് ചേലാകര്‍മതിനു ഇരയായ 14 കോടിയില്‍ അതികം പെണ്ണ്ങ്ങള്‍ ഉണ്ട്. ഇതില്‍ പത്തു കോടിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് സുഡാന്‍, സൊമാലിയ, എത്യോപിയ, ഈജിപ്റ്റ്‌, പശ്ചിമേഷ്യ തുടങ്ങി 28 ഓളം രാജ്യങ്ങളില്‍ ഈ ദുരാചാരം നിലവിലുണ്ട്.

എന്താണ് സംഭവം?

പുറത്തു കാണുന്ന സ്ത്രീ ലൈംഗിക അവയവങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്നതാണ് പ്രക്രിയ. ഇതില്‍ മൂന്നു വിഭാഗം ഉണ്ട്:

ഒന്ന്: Clitoris (പുരുഷന്മാരുടെ ലിംഗത്തിനോട് സാദൃശ്യമുള്ള സ്ത്രീകളുടെ ലൈംഗിക അവയവം) മാത്രം മുറിച്ചു മാറ്റല്‍ (പെണ്ണിന്റെ വികാരം കുറക്കാന്‍ വേണ്ടി; അത് വെറും തെറ്റായ ധാരണയാണ്)

രണ്ടു: Clitoris നൊപ്പം ഗുഹ്യഭാഗത്തെ ഉള്ളിലെ തൊലിയും മുറിച്ചു കളയല്‍.
  
മൂന്നു: Clitoris നും  ഗുഹ്യഭാഗത്തെ ഉള്ളിലെയും പുറത്തെയും ചര്മംഎടുത്തു കളയുകയും രണ്ടു വശത്തെ തൊലികള്‍ തമ്മില്‍ കൂട്ടി തുന്നുകയും ചെയ്യുന്നു.മൂത്രമൊഴിക്കാനും മാസമുറ രക്തം പോകാനും മാത്രം ചെറിയ ഒരു ദ്വാരം ബാകി വെക്കും (തീപ്പെട്ടി കൊള്ളിയുടെയോ ചെറിയ മരചില്ലയുടെയോ വലിപ്പത്തില്‍). ഇത് പിന്നീട് കല്യാണം കഴിഞ്ഞ അന്ന് രാത്രി മാത്രമേ തുറക്കൂ......
വിവിധ തരം പെണ്‍  ചേലാകര്‍മ രീതികള്‍

എന്തിനീ ക്രൂരത?

ഈജിപ്തിലും സുഡാനിലും ഒക്കെ ഇതിനു പേര് 'തുഹൂര്‍' അഥവാ 'ശുദ്ധീകരിക്കല്‍'  എന്നാണു. എന്നുവച്ചാല്‍ വൃത്തിയില്ലാത്ത സ്ത്രീയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റി മൊത്തം ഒരു വൃത്തിയാക്കല്‍! (ആപ്പോള്‍ പുരുഷന്റെ ഇതിലും വൃത്തിയില്ലാത്ത എന്തൊക്കെ മുറിച്ചു മാറ്റണം എന്നാണ് ലേഖകന്റെ മറു ചോദ്യം; പക്ഷെ ലോകം പുരുഷ മേധാവിത്വത്തില്‍ ആണല്ലോ?) 
മറ്റൊന്ന് സ്ത്രീ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ ആണെന്നാണ്‌ പറയുന്നത്. വളര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചു വൃത്തിയാക്കി തുന്നി പൂട്ടി വെക്കുന്നു. അതോടൊപ്പം അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുന്നു എന്ന് കരുതുന്ന ക്ളിടോരിസ് മുറിച്ചു മാറ്റുകയും ചെയ്യുന്നതോടെ വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍, സ്വയം ഭോഗം തുടങ്ങിയ കാര്യങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരാണ്‌ എന്ന ചിന്താഗതിയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. പിന്നീട് വിവാഹ ദിവസം വരന്‍ ഇടപെട്ടാണ് തുന്നി വെച്ച 'ദൂക്കാന്‍' തുറക്കുന്നത്. (ഞാന്‍ പൂനയില്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ എന്നെ സമീപിച്ച ഒരു വിദേശി വനിതയെ എനിക്ക് ഓര്മ വരുന്നു. അവള്‍ക് പഠനത്തിനു ഇടയില്‍ തുറന്നു പോയ ആപീസ്, തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും അടക്കണം പോലും!? വിവാഹത്തിന് തയാറെടുക്കുകയാണ് എന്നും വരന്‍ കണ്ടു പിടിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഒക്കെയാണ് അപേക്ഷ! കക്കാന്‍ വിചാരിച്ചാല്‍ വഴികള്‍ എന്തൊക്കെ!!?)
പ്രസവ സമയത്ത് ഇത് വീണ്ടും ഒന്ന് കൂടി കീറി മുറിക്കേണ്ടി വരും. അപ്പോള്‍ ജീവിതത്തില്‍ കുറഞ്ഞ പക്ഷം മൂന്നു തവണ ഈ സ്ത്രീ ഇതിന്റെ വേദന അനുഭവിക്കണം.

പല ഗോത്ര സമൂഹങ്ങളും അവരുടെ ഒരു അഭിമാനമായും തിരിച്ചറിവിനുള്ള ഉപാധിയായും ഇത്തരം  കൃത്യങ്ങള്‍ കൊണ്ടാടുന്നു. മാതാ പിതാക്കള്‍ മുന്കയ്യെടുതാണ് കര്‍മ്മം ചെയ്യിപ്പിക്കന്നത്. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാനും കുട്ടിയുടെ ദീര്‍ഘായുസ്സിനും ചേലാകര്‍മ്മം നല്ലതാണെന്ന തെറ്റായ വിശ്വാസവും ഇത്തരം സ്ത്രീകളില്‍ ഉണ്ട്!
മുസ്ലിം, കൃസ്ത്യന്‍, ജൂധ മതങ്ങളില്‍ പെട്ട പലരും സ്ത്രീ ചേലാകര്‍മം ചെയ്യാറുണ്ടെങ്കിലും മുകളില്‍ വിവരിച്ച രീതിയില്‍ ഉള്ള കര്‍മങ്ങള്‍ ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമല്ല എന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്! പുരുഷ ചേലാകര്‍മം  മതപരമായും ശാസ്ത്രീയമായും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ചെയ്യുന്ന രീതി:

പണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി വേദന കൂടാതെ കാര്യം സാധിക്കാം. നാട്ടിന്‍പുറങ്ങളില്‍ കത്തിയോ ബ്ലെടോ ഉളിയോ ഒക്കെ ഉപയോഗിച്ചാണ് ചെത്തിമാറ്റല്‍ കര്‍മം നടത്തുന്നത്.  മുറിച്ചതിനു ശേഷം ഒരു ചെറിയ മരച്ചില്ല തിരുകി ബാക്കിയുള്ള ഭാഗം തുന്നുകയോ അല്ലെങ്കില്‍ രണ്ടു കാലുകള്‍ 2-6 വരെ ആഴ്ചകള്‍ കൂട്ടി കെട്ടി വെക്കും മുറി ഉണങ്ങാന്‍. ഇപ്പോള്‍ എല്ലാം വൃത്തിയായി!..എല്ലാം സുരക്ഷിതം!?

ആരോഗ്യ പ്രശ്നങ്ങള്‍:

രക്ത സ്രാവം, അണുബാധ, എയിഡ്സ്, മഞ്ഞപിത്തം, റ്റെട്ടാനസ് തുടങ്ങിയവയാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ചെയ്യുന്നത് കൊണ്ടുള്ള ദൂശ്യ ഫലങ്ങള്‍. 

ഭാവിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദന, കുട്ടികള്‍ ഉണ്ടാവാതിരിക്കുക, ഗുഹ്യ ഭാഗ മുഴകള്‍, മൂത്രം പോകാതിരിക്കല്‍, ഗര്‍ഭ കാലത്തും പ്രസവ സമയത്തും ഉള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നു.

(ഒരു തരം ലൈംഗിക അരക്ഷിത ബോധമല്ലേ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം? പിന്നെ വിദ്യാഭ്യാസം ഇല്ലായ്മയും??)

അവലംബം: http://www.who.int/mediacentre/factsheets/fs241/en/

36 comments:

 1. നല്ലോരറിവ് പങ്ക് വെച്ചതിനു ഒരായിരം നന്ദി...
  എനിക്കും സംശയം ഉണ്ടായിരുന്നു അത് ചെയ്യുന്നത് വികാരം കുറക്കുന്നതിനും ലൈഗിക സുഖം ലഭിക്കുന്നതും വേണ്ടിയെന്നു ..
  പിന്നെ എന്റെ പരജിയക്കാരായ സ്ത്രീകൾ ആരും ചെയ്യാത്തതുകൊണ്ട്‌ അവരോടും സംശയം ചോദിക്കാൻ കഴിഞ്ഞില്ല
  ഇപ്പോൾ കാര്യം പിടികിട്ടി വ്യക്തമായി തന്നെ

  ReplyDelete
 2. കഷ്ട്ടം !
  നല്ല അറിവ് പകരുന്ന ലേഖനം .....
  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
 3. SHAWARMA THINNU KUTTI MARICHATHUPOLEYAAYI

  ReplyDelete
 4. EDASSERIKKAARA ITHU CEYYUNNATH LAINKIKA SUGATHINUM VRTHIYAAYIRIKKANUM VENDI THANNEYAANU ATHINU NEE CHEYYENDATH RANDUM ONNU PAREEKCHICHU NOKKUKAYAANU NAMMUKARIYAAM NAMMUDETH ITHUPOLE CHEYTHATH KOND VRTHIYUM SUGAVUM KOODUKAYAANU CHEYTHADENNU EDASSERIKKAARANTE KAARIYAM ENIKKARIYILLA KETTO

  ReplyDelete
 5. ഇതിന്റെ മറ്റു വശങ്ങളൊന്നും എനിക്കും അറിയില്ല

  ReplyDelete
  Replies
  1. ഇനി എന്താണ് അറിയാനുള്ളത് ഷാജി ഭായ്?

   Delete
 6. ശരിക്കും വിജ്ഞാനപ്രദമായ കുറിപ്പ്. എന്തുകൊണ്ടാണിങ്ങനെ? ഇത് അതില്‍ തന്നെ എവിടെയാണ് ചെയ്യുന്നത്? എന്നിങ്ങനെ നിരവധി സംശയങ്ങളുമായി കഴിഞ്ഞുവന്ന എനിക്ക് ഇപ്പോള്‍ ആശ്വാസമായി. ഒപ്പം പച്ചമാംസത്തില്‍ കത്തി കയറിയതുപോലൊരു വേദനയും. നന്ദി!!!

  ReplyDelete
 7. Penkuttikalkk chelakarmmam sunnathullathaayi evidoyo vaayicha oorma und.

  ReplyDelete
  Replies
  1. പക്ഷെ ഇത് ഈ ചെയ്യുന്ന രീതിയില്‍ അല്ല...പിന്നെ ആ അഭിപ്രായത്തിലും ഇഖ്ടിലാഫ് ഉണ്ട്!

   ഇത് വിശ്വാസത്തിലും അപ്പുറം ഗോത്ര ആചാരങ്ങള്‍ ആണ്!!

   Delete
 8. ചില വിശ്വാസികള്‍ ഇങ്ങനെയും ന്യായീകരണങ്ങള്‍ നല്‍കും....

  Muhammed fazil10:341
  Reply

  ഭഗോഷ്ടങ്ങള്‍ക്കിടയിലും ശിശ്നികാഛദത്തിന്റെ അടിയിലുമാണ് സ്ത്രീയില്‍ ശിശ്നമലം അടിഞ്ഞുകൂടുന്നത്. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുകമൂലം യോനീ മണ്ഡലം കൂടുതല്‍ വൃത്തിയുള്ളതായിത്തീരുകയും ചെയ്യും.

  ലൈംഗിക ജീവിതാസ്വാദനത്തിനുള്ള കഴിവ് നശിച്ച് ഞരമ്പുരോഗികളായ പല ഭാര്യമാരേയും പരിശോധിച്ചപ്പോള്‍ അവരില്‍ അമിതമായി വളര്‍ന്ന ശിശ്നികാഛദം കണ്ടെത്തിയതായും അത് മുറിച്ചുനീക്കിയപ്പോള്‍ അവര്‍ക്ക് ലൈംഗിക ജീവിതം വീണ്ടെടുക്കാന്‍ കഴിഞ്ഞതായും ചില ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്

  ReplyDelete
  Replies
  1. മേല്പറഞ്ഞ രീതിയിലുള്ള ആചാരങ്ങള്‍ ഒരു മത വിശ്വാസത്തിന്റെയും ഭാഗമല്ല. ക്ളിടോരിസ് നീക്കം ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉണ്ട്. ഉദാഹരത്തിനു സ്ത്രീയില്‍ അസാധാരണമാം വിധം വളര്‍ന്ന ക്ളിടോരിസ്..ഇങ്ങനെയുള്ള സാഹചര്യത്തില്‍ അത് മെഡിക്കല്‍ ആയി നീക്കം ചെയാരുണ്ട്!

   Delete
 9. കേട്ടിട്ടുണ്ട് മുമ്പേ -- മണ്ടത്തരം ലോകത്ത് ഇനിയും എല്ലാ മതങ്ങളിലും ആവര്ത്തിക്കും അത് കൊണ്ട് വല്ല്യ കാര്യവും തോന്നിയില്ല .

  ReplyDelete
 10. എന്റമ്മോ ... വായിക്കെണ്ടിയിരുന്നില്ല എന്നായി .. ഈ ലോകത്ത് ഇങ്ങിനെയൊക്കെ നടക്കുന്നു എന്നറിയുമ്പോൾ കഷ്ടം തോന്നുന്നു ... ആചാരങ്ങൾ തന്നെയായിരിക്കാം ദുരാചാരങ്ങൾ ..

  ReplyDelete
 11. അഫ്രികന്‍ രാജ്യങ്ങളില്‍ ഉള്ള ഒരു നാട്ടു ആചാരമാണ് ഇത് എന്ന് മനസ്സിലാക്കാന്‍, ഈജിപ്തും ആ മേഖലയില്‍ ആണല്ലോ, ഇതിനു മതപരമായി ഉള്ള പ്രധാന്യതെക്കള്‍ ഗോത്ര ആചാരം ആയും കുടുംബത്തിന്റെ പരിശുദ്ധിയുടെ ചിഹ്നംയും ആയും ആണ് ഇത് കണക്കകുന്നത് എന്നാണ് എന്റെ കൂടെ ഉള്ള ഒരു സുഡാനീ പറഞ്ഞത്, ഇത് പോലുള്ള ഒരു ആചാരം ആയിരുന്നു പ്രസവിച്ച ഉടനെ കുട്ടിയുടെ മുഖത്ത് കത്തി കൊണ്ട് ഒരു അടയാളം വരക്കുന്നത്, ഇന്നും ചില പ്രായം കൂടിയ ആഫ്രിക്കാന്‍ പൌരന്മാരുടെ മുഖത്ത് ഇത് പോലെ നീണ്ട വര കാണാം, ഓരോ ഗോത്രത്തിന്റെ വരയും വെതെയ്സ്തംയിരിക്കും, എന്നാല് ഇപ്പോള്‍ ആ പതിവ്‌ ഇല്ല, അത് പോലെ കാലക്രമേണ ഇത് ഇല്ലാതാകുംയിരിക്കും, ഇതിനെതിരെ മുന്‍പേ മനുഷ്യ അവകാശ സന്കടനകള്‍ ശബ്ദം ഉയര്തിയിട്ടുണ്ട്

  ReplyDelete
  Replies
  1. ശരിയാണ് ഇബ്രാഹീം...ഈ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഖ-വരകളെ കുറിച്ച് എഴുതാതിരുന്നത്..ഇവിടെ പ്രതിബാധിചതിനു നന്ദി!

   Delete
 12. പോക്രിത്തരം......

  ReplyDelete
 13. Informative post, but the facts are quit disturbing indeed..

  ReplyDelete
  Replies
  1. Yes you are right Basheerka, This facts are disturbing..but recently WHO has started wide campaign against it and incidence rate has come down.

   also the facial art (മുഖത്തെ വരകള്‍) to identify different tribes has also not seen in new generation in Africa

   Delete
 14. സ്ത്രീ ജന്മം പുണ്യ ജന്മം!!!!!:)

  ReplyDelete
 15. Oh, njan adyamayi kelkkukaya, puthiya arivu pankuvechathinu nanni.

  ReplyDelete
 16. ഭാവിയില്‍ ഇനി എന്തെല്ലാം കേള്‍ക്കെണ്ടി വരുമെന്റ ദൈവമെ ...........

  ReplyDelete
 17. Hum..
  Innittu aapees thurannu vanna lavalude aappees ingalu poottikkoduththo??? :D

  ReplyDelete
  Replies
  1. ഞമ്മള് കണ്സല്ടന്റ്റ് ന്റെ അടുത്തേക്ക് പറഞ്ഞു ബിട്ടു....കൈ കഴുകി...പിന്നെ 35% കമ്മിഷന്‍ ചോദിക്കാതെ കിട്ടും...ഹ്ഹ്ഹ

   Delete
 18. ഈ ആചാരങ്ങള്‍മുന്‍പ്‌ ഉണ്ടായിരുന്നുവെങ്കിലും പുതുതലമുറകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലാ ഏത്അപ്പന്‍ വന്നാലുംഅമ്മക്ക് ഉറക്കമില്ലാ എന്ന് ആഭിചാരികയുടെ മകന്‍ പറഞ്ഞപോലെ എവിടെ എന്ത് നടന്നാലും അത് ഇസ്ലാമിക ആചാരമായെ ചിലര്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ

  ReplyDelete
 19. wardah, what is 'aabhichaarika'?

  ReplyDelete
 20. These people follow their evil teaching and shameful immorality and as such the way of truth is slandered. Many follow their sensuality and the way of truth is maligned with their false words. Their judgment from long ago is not idle and their destruction is not asleep...2 Peter 2:2.

  ReplyDelete
 21. നിങ്ങള്ക്ക് ശൈഖിനെ പറ്റി എന്തറിയാം ,സ്വന്തം ഇജ്തിഹാദ് ഫാക്ടറിയില് ദഹിക്കാത്തത് ചിന്തക്കും ബുദ്ധിക്കും യോചിക്കുന്നതല്ല എന്നു പറഞ്ഞു നിങ്ങള് തള്ളും ,18ാം നൂറ്റാണ്ടില് യൂറോപ്പില് ക്രിസ്തീയ മഠങ്ങള്ക്കെതിരെ ചിന്തകന് മാറ് കൊണ്ടുവന്ന ഒരു ആയുധമായിരുന്നു ചിന്തക്കും ബുദ്ധിക്കും ദഹിക്കുന്നതും വഴങ്ങുന്നതും എടുക്കുക അല്ലാത്തവതള്ലുക .അത്തരം തനിമോഡേണിസം തലക്കുപിടിച്ചവരാണ് മഹാ മുജ്തഹിദുകളായ ഈകുട്ടിസലഫികള്.മഹാന്മാരായ ഇമാമീങ്ങള് കാണാത്തതും മനസിലാകാത്തതും ഇവര്ക്ക് മനസ്സിലായി എന്തൊരു ഗമണ്ടന് ഇജ്തിഹാദ്.ആഭാഗം തന്നെയാണ് സ്ത്രീ ചേലാകര്മ്മത്തിലും ഇവരുടെ വാദം .ശാസ്ത്രം എന്തു പറയുന്നു വെന്ന് കൃത്യമായി മനസ്സിലാക്കാതെ വായില് തോന്നിയത് കോതക്ക് പാട്ട് എന്ന നയമാണിവരുടേത്.നസ്വി(മതം വ്യക്തമായിപ്പറഞ്ഞ ഹദീസുകളും ആയതുകളും )നും ബുദ്ധിക്കുമിടയിലാണ് മതകാര്യങ്ങള് എന്നിവര്ക്ക് തിരിഞ്ഞിട്ടില്ല.ബുദ്ദിക്ക് കൊള്ളാവുന്നതേഎടുക്കൂ.ശൈഖ് അലി ജുമുഅ ശാഫിഈ മദ്ഹബ് അനുസരിച്ച് കര്മ്മങ്ങള് ചെയ്യുന്നവരും മഹാ പണ്ഡിതനുമാണ് .ശാഫിഈ മദ്ഹബിലെ എല്ലാ പ്രബല ഗ്രന്ഥങ്ങളും സ്ത്രീകളുടെ ചേലാകര്മ്മത്തെ സുന്നത്താണന്നാണ് അഭിപ്രായാന്തരമില്ലാതെ പ്രഖ്യാപിച്ചിരിക്കുന്നത്.പക്ഷേ അതിന് നിബന്ധനകള് ഉണ്ട് അവ പൂര്ത്തിയാക്കാതെ സ്ത്രീ എന്നല്ല പുരുഷന്മാരുടെ ചേലാകര്മ്മവും ഹറാം(നിഷിദ്ധം) തന്നെയാണ്. വിധേയന് അതിനെ നേരിടാനുള്ല ആരോഗ്യം ഉണ്ടായിരിക്കണം .ദുര്ബലന് ,ചേലാകര്മ്മം കൊണ്ട് വല്ല നാശവും വരുന്നവനെ ചേലാകര്മ്മം ചെയ്യരുത് നിശിദ്ധമാണത്.സ്ത്രീയുടെ ചോലാകര്മ്മമാണങ്കില് പരമരഹസ്യമാകണം പരസ്യമാക്കരുത്.അവരുടെ ഭഗശശ്നികയുടെ ചെറിയ ഭാഗമാണ് മുറിക്കുന്നത് കാരണം അവിടെ ശിശ്ന മലം അടിഞ്ഞുകൂടി ശക്തമായ ചൊറിച്ചിലും രോഗങ്ങളും ഉണ്ടാകാന് കാരണമാകും. ഭഗശശ്നികയുടെ ചെറിയഭാഗം മുറിച്ചാല് അത് ഇല്ലാതാക്കാം .എന്നാല് ആഫ്രിക്കയിലും ഈജിപ്തിലും നടക്കുന്ന ചേലാകര്മ്മങ്ങള് അങ്ങനെയല്ല.മഹാകാടത്തമാണ് അവിടെ നടക്കുന്നത് ഇസ്ലാമുമായി യാതൊരുബന്ധവുമില്ല .രഹസ്യമായല്ല പരമ പരസ്യം തന്നെയാണ് അവിടുത്തെ ഈ ആചാരം കാരണം പ്രാക്യത ഗോത്രങ്ങള് ആസംഗതിയെ ആഘോഷമായി നടത്തുന്നു.അതിന് ഇസ്ലാം എന്ത് പിഴച്ചു.ختان الفرعونيةഎന്നാണ് അവിടെ നടക്കുന്ന പെണ് ചേലാകര്മ്മങ്ങളുടെ പേര് മഹാഭീകരമാണത് ആകെ അരിഞ്ഞുകളയും സ്ത്രീ പിഴച്ചു പോകാതിരിക്കാന് അവളുടെ യോനീകവാടവും എല്ലാംകൂടി കൂട്ടിത്തുന്നും വേദനാജനകമായ ഇത്തരം ചേലാകര്മ്മങ്ങള് ഇസ്ലാമിനന്ന്യമാണ് .അതിനെ ഉദ്ധേശിച്ചാണശൈഖ് അലി അല് ജുമുഅ അത് നിശിദ്ധമാണന്ന് ഫതവ നല്കിയത് .മരണം വരെ പെണ്കുട്ടിക്ക് വേദന സമ്മാനിക്കുന്ന ഈകര്മ്മം ആഫ്രിക്കയില് വ്യപകമാണ് അത് നിരോധിച്ച് വിധിപ്രസ്താവ്യം നടത്തിയ ശൈഖിനെ നമുക്ക് അഭിനന്ദിക്കാം ഇത് ഏത് വൈദ്യനും നിരോധിക്കും .മറിച്ച് ശരിക്കുള്ല ചേലാക്കര്മ്മം സ്ത്രീകളില്നടത്തുന്നത് നല്ലതാണന്ന് ആധുനിക വൈദ്യശാസ്ത്രം പറയു്ന്നുണ്ട്.കണ്ണുതുറന്നു നോക്കണമെന്നുമാത്രം അത് സുന്നത്താണ് എന്നു തന്നെയാണ് ശൈഖ് ജുമുഅ പറയുന്നതും അത് ശൈഖിനുള്ള സൈറ്റില് നോക്കിയാല് നമുക്ക് കാണുവാന് പറ്റും .അതിന് അറബി നന്നായി തിരിയണം നാലാം ക്ലാസും ഗുസ്തിയും പോരാ .ഫിഖ് ഹ് നിദാന് ശാസ്ത്രവും തിരിയണം അതെല്ലാം അടിസ്ഥാനമാക്കിയാണ് ശൈഖ് ഇസ്ലാമികമായി സ്ത്രീക്കുള്ള ചേലാക്കര്മ്മം സുന്നത്താണന്ന് സമര്ത്ഥിക്കുന്നത്.ആരെങ്കിലും എന്തെങ്കിലും ചൈതാല് ഇസ്ലാം മതം അതിന് ഉത്തരവാദിയാകുന്നില്ല(വിധേയന് മഹ്മൂദ് ശമ്മാസ് ഒരു വാഫീ വിദ്യാര്ത്ഥിshammasktpm@gmail.com)

  ReplyDelete
 22. this pen sunnath is done in kerala alsi. if you want to know more details please mail to me sabeena777@yahoo.com. I have done this custom

  ReplyDelete
 23. ithil parayunnathu muzhuvanum sariyalla. sariaya rethiyil athayathu ninkal paranja type I reethiyil cheyyunnathu nallathanu.ente swantham anubhavamanu.

  ReplyDelete