Pages

Tuesday, March 25, 2014

അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ!?


ഒന്നാം ലോക മഹായുദ്ധാനന്തര ജര്‍മനിയില്‍, ഒരു ശക്തനായ നേതാവിന് വേണ്ടിയുള്ള തീവ്രമായ ആവശ്യമുണ്ടായിരുന്നു. ആ ഒഴിവിലേക്കാണ് ഒരു ധൈര്യശാലിയായ പട്ടാളക്കാരനായ ഹിറ്റ്‌ലര്‍ കടന് വരുന്നത്. നാസി പാര്‍ടിയില്‍ വെറും ഒരു മെമ്പര്‍ ആയി കടന്നു വന്ന ഹിറ്റ്‌ലര്‍ തന്‍റെ പ്രസംഗത്തിലൂടെ പൊതു ജനത്തെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് തന്നെ കൈ പിടിച്ചു ഉയര്‍ത്തിയ പാര്‍ടിയിലെ മുതിര്‍ന്ന നേതാകളെ തന്നെ പുറത്താക്കി, ഹിറ്റ്‌ലര്‍ പാര്‍ട്ടിയുടെ, വിമര്‍ശനത്തിനു അതീതനായ സ്വെചാധിപതിയായി മാറി.
ഉയര്ച്ചയിലെക്കുള്ള വഴിയില്‍ അക്രമങ്ങള്‍ ഒരു മാര്‍ഗമായി സ്വീകരിക്കുകയും അതിനു കൂട്ട് നില്‍ക്കുന്നവരെ പാര്‍ടിയിലേക്ക് കൊണ്ട് വരികയും ചെയ്തു. മാര്‍ക്സിസ്റ്റ്‌- ജൂത വിരുദ്ധ ജര്‍മന്‍ രാജ്യ വികാരമായിരുന്നു ഹിറ്റ്‌ലര്‍ തന്‍റെ പ്രഭാഷങ്ങളിലൂടെ ജനങ്ങളിലേക്ക് കുത്തിവെച്ച്കൊണ്ടിരുന്നത്.
വിമര്‍ശിക്കുന്നവരെ നശിപ്പിക്കുക, തന്നെ അമിതമായി പുകഴ്ത്തുക, ജൂതരെ കൊന്നൊടുക്കുന്നതിലാണ് യഥാര്‍ത്ഥ ജര്‍മന്‍ ദേശീയത എന്ന വികാരം കുത്തിവെക്കുക, പാര്‍ടിയിലും രാജ്യത്തും സ്വെച്ചാധിപത്യം, കളവുകള്‍ വീണ്ടും വീണ്ടും പറഞ്ഞു അതിനെ സത്യമാണെന്ന് വരുത്തി തീര്‍ക്കുക, തുടങ്ങിയ വഴികളിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും നിലനിന്നതും.


അരുന്ധതി റോയിയുടെ എല്ലാവരും കേട്ടിരിക്കേണ്ട വാക്കുകള്‍!

പിന്നീട് ഹിറ്റ്‌ലര്‍ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വെചാധിപതിയും കൊലപാതകിയുമായ ഭരണാധികാരിയായി മാറി.
ഇന്ന് അഴിമതിയും വിലക്കയറ്റവും കൊണ്ട് വീര്‍പ്പു മുട്ടിയ ഇന്ത്യയില്‍ അതുപോലെ തന്നെ ഒരു ശക്തനായ നേതാവിന്‍റെ കുറവുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ആ ഒഴിവിലേക്ക് കടന്നു വരാന്‍ "ഇന്ത്യന്‍-ഹിറ്റ്ലര്‍" കിണഞ്ഞു പരിശ്രമിക്കുന്നു എന്നത് നാം ഭീതിയോടെ കാണേണ്ടതുണ്ട്. അന്ന് ജൂതന്മാര്‍, ഇന്ന് മുസ്ലിംകള്‍. അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ. അന്ന് ഹിറ്റ്‌ലര്‍; ഇന്ന് ഇന്ത്യന്‍ ഹിറ്റ്‌ലര്‍!!??

2 comments:

  1. പലരും ചരിത്രപഠനം ഒരു അനാവശ്യമായാണ് കാണാറ്. പക്ഷെ നല്ല ചരിത്രങ്ങൾക്കൊപ്പം കൊടുംക്രൂരതയുടെ ചരിത്രങ്ങളും ആവർത്തിക്കപ്പെടാം എന്നവർ ഓർക്കാറില്ല. മാനവരാശിയെ നടുക്കിയ ക്രൂരതകൾ ആവർത്തിക്കപ്പെടാതിരിക്കാൻ, അത്തരം ആശയങ്ങൾ വീണ്ടും ജന്മമെടുക്കാതിരിക്കാൻ സമൂഹം നിതാന്തജാഗ്രത പുലർത്തിയേ പറ്റൂ.

    നിലവിലെ സാഹചര്യങ്ങൾ വച്ച് മോഡിക്ക് മറ്റൊരു ഹിറ്റ്ലർ ആവാൻ കഴിയും എന്ന് വിശ്വസിക്കുന്നില്ല. പക്ഷേ രാഷ്ട്രീയം സാധ്യതകളുടെ കലയാണ് എന്ന നിർവചനം വച്ച് മോഡി ഒരു അനിഷേധ്യനേതാവായി ഉയർന്നു വന്നു കൂടെന്നുമില്ല. മറ്റു മനുഷ്യവിഭാഗങ്ങളെ കുറിച്ച് ചിന്തയോ ഓർമ്മകളോ ഇല്ലാത്ത ചില മത ന്യൂനപക്ഷവിഭാഗങ്ങൾ തന്നെ മോഡിക്ക് ഇപ്പോൾ പിന്തുണ നൽകുന്നത് നാം കാണുന്നുണ്ടല്ലോ. പൊതുവെ എന്നും അധികാരത്തിനൊപ്പം നിന്ന ചരിത്രമാണ് കൃസ്ത്യൻ സഭകൾക്കുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നത് ഇതിനോട് കൂട്ടി ചേർത്തു വായിക്കേണ്ടതാണ്.
    ഇന്ത്യൻ ജനത കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  2. ചരിത്രങ്ങളെ വളച്ചൊടിച്ച് അവസരവാദത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് സമകാലീന രാഷ്ട്രീയത്തിന്റെ സദാചാരപ്രഭാഷകരുടെ നയമാണെന്നത് തികച്ചുംവ്യക്തമാണ്. ജനാധിപത്യ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് സാഹോദര്യവും സമത്വവും പ്രസംഗിക്കുകയും വർഗീയതയുടെ വിഷം സമർത്ഥമായി പകർന്നു കൊടുക്കുന്ന രാഷ്ട്രീയദുർമാർഗികളിലല്ല മറിച്ച് മതങ്ങളല്ല മനുഷ്യനാണ് വലുതെന്ന് ചിന്തിക്കുന്ന ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ജനവിഭാഗത്തിലാണെന്ന് മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ വഴിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. ഇന്നു നമ്മുടെ രാഷ്ട്രീയവും ചിന്തിക്കുന്നത് അതേ വഴി തന്നെയാണ്. ഭാരതത്തെ മറ്റു രാഷ്ടങ്ങളിൽ നിന്നും വേർത്തിരിക്കുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ ബലമാണ്. മണ്ണിലും മരത്തിലും ജീവജാലങ്ങളിൽ പോലും ദൈവികത കണ്ട് പരസ്പരം ബഹുമാനിച്ച് ഏവരേയും സം‍രക്ഷിക്കുന്ന ഒരു സംസ്കാരം. ആ ‘ഹൈന്ദവസംസ്കാരം’ ഒന്നു കൊണ്ടാണ് ഭാരതം ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നത്.

    ഹിന്ദു മതമല്ല സംസ്കാരമാണെന്ന് തിരിച്ചറിയുന്ന എത്ര പേർ നമുക്കിടയിലുണ്ട്... ?

    ReplyDelete